ബിയര്‍ പാര്‍ലറുകളിലെ മദ്യം പുറത്തുകൊണ്ടുപോയി കഴിക്കാന്‍ നിരോധമില്ല –ഹൈകോടതി

കൊച്ചി: ബിയര്‍ വൈന്‍ പാര്‍ലറുകളില്‍നിന്ന് മദ്യം വാങ്ങി പുറത്തു കൊണ്ടുപോയി കഴിക്കുന്നതിന് നിരോധമില്ളെന്ന് ഹൈകോടതി. ബിയര്‍ വൈന്‍ വില്‍പനക്ക് അനുമതിയുള്ള ഹോട്ടലുകളില്‍നിന്ന് പുറത്തേക്ക് കൊണ്ടുപോകുന്നത് തടയരുതെന്നും സിംഗ്ള്‍ബെഞ്ച് ഉത്തരവിട്ടു. ബാറില്‍നിന്ന് മദ്യം വാങ്ങി പുറത്തു കൊണ്ടുപോകുന്നത് അനുവദിക്കാനാവില്ളെന്ന് ചട്ടത്തില്‍ വ്യവസ്ഥ ഉണ്ടായിരുന്നു.

അതേസമയം, ബിയര്‍  വൈന്‍ പാര്‍ലറുകള്‍ക്ക് ഇത്തരമൊരു വ്യവസ്ഥ വെച്ചിട്ടില്ല.  നിയന്ത്രണം ആവശ്യമില്ലാത്തത് കൊണ്ടാണ് നിയമ നിര്‍മാതാക്കള്‍ അത് വ്യവസ്ഥയായി ഉള്‍പ്പെടുത്താതിരുന്നത്.
 അതേസമയം, ബിയര്‍ വാങ്ങി പുറത്തു കൊണ്ടുപോകുന്നതു തടയാന്‍ സര്‍ക്കാറിന് ആവശ്യമെങ്കില്‍  ചട്ടം ഭേദഗതി ചെയ്യാമെന്നും കോടതി വ്യക്തമാക്കി.  

ഹോട്ടലിന് പുറത്തുകൊണ്ടു പോയി കഴിക്കാന്‍ മൂന്നു ബോട്ടില്‍ ബിയര്‍ വിറ്റതുമായി ബന്ധപ്പെട്ട് എക്സൈസ് അധികൃതര്‍ കേസെടുത്തത് റദ്ദാക്കണമെന്നാവശ്യപ്പെട്ട് എലഗന്‍സ് ഹോട്ടല്‍ നല്‍കിയ ഹരജിയാണ് കോടതി പരിഗണിച്ചത്.

Tags:    
News Summary - Kerala High Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.