ആഭ്യന്തര വിമാന സർവിസ്​ മാർഗ നിർദേശം പുറത്തിറക്കി; യാത്രക്കാർക്ക് 14 ദിവസം ​ക്വാറൻറീൻ

തിരുവനന്തപുരം: ആഭ്യന്തര വിമാന സർവിസുകൾ തിങ്കളാഴ്​ച പുനരാരംഭിക്കുന്ന സാഹചര്യത്തിൽ യാത്രക്കാർക്കായി സംസ്​ഥാന സർക്കാർ മാർഗനിർദേശങ്ങൾ പുറത്തിറക്കി. സംസ്​ഥാനത്തെത്തുന്ന എല്ലാ യാത്രക്കാരും 14 ദിവസം വീട്ടുനിരീക്ഷണത്തിൽ കഴിയണം. രോഗലക്ഷണമുള്ളവർ കോവിഡ്​ കെയർ സ​​െൻററുകളിലോ ആശുപത്രിയിലോ പോകണം. രോഗലക്ഷണമില്ലാത്തവർ ഹോം ക്വാറൻറീനിൽ കഴിയണം. 

ഹോം ക്വാറൻറീൻ സൗകര്യമില്ലെങ്കിൽ ഇൻസ്​റ്റിറ്റ്യൂഷനൽ ക്വാറൻറീനിൽ പോകണമെന്നും യാത്രക്കാർ എല്ലാവരും ​േകാവിഡ്​ ജാഗ്രത വെബ്​സൈറ്റിൽ രജിസ്​റ്റർ ചെയ്യണമെന്നും മാർഗനി​ർദേശത്തിൽ പറയുന്നു. 

കോവിഡ്​ ജാഗ്രത ​വെബ്​സൈറ്റിൽ രജിസ്​റ്റർ ചെയ്​തിട്ടു​േണ്ടാ എന്ന വിവരം വിമാനകമ്പനികൾ ഉറപ്പുവരുത്തണം. ഇത്തരത്തിൽ രജിസ്​റ്റർ ചെയ്യുന്നതി​​​െൻറ അടിസ്​ഥാനത്തിലായിരിക്കും പാസ്​ അനുവദിക്കുക. രജിസ്​ട്രേഷൻ വിവരങ്ങൾ വിമാനത്താവളത്തിലെ ഹെൽപ്പ്​ ഡെസ്​കിൽ നൽകണം. 

ഒന്നിലധികം യാത്രക്കാർ ഒരു ടിക്കറ്റിൽ യാത്ര ചെയ്യുകയാണെങ്കിൽ അവരുടെ വിവരം രജിസ്​ട്രേഷൻ സമയത്ത്​ നൽകണം. യാത്രാ പെർമിറ്റ്​ രജിസ്​റ്റർ ചെയ്​ത മൊബൈൽ നമ്പറിലേക്കോ ഇ-മെയിലിലേക്കോ ക്യൂ.ആർ കോഡ്​ സഹിതം ലഭ്യമാകും. 

വിമാനത്താവളത്തി​ലെത്തുന്നവർക്ക്​ സ്വന്തം വാഹന​ത്തിലോ ടാക്​സിയിലോ വീടുകളിലേക്ക്​ പോകാം. യാത്രക്കാർക്ക്​ സ്വന്തം ജില്ലകളിലേക്ക്​ പോകാൻ കെ.എസ്​.ആർ.ടി.സി ബസുകൾ സജ്ജമാക്കേണ്ട ചുമതല ജില്ല ഭരണകൂടത്തിനാകും. എല്ലാ ലഗേജുകളും അണുവിമുക്തമാക്കുകയും വേണ​െമന്നും മാർഗനിർദേശത്തിൽ പറയുന്നു. 

Tags:    
News Summary - Kerala Guidelines for Domestic Travel -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.