തിരുവനന്തപുരം: വിവാദമായ സോളാർ കേസിൽ തുടരന്വേഷണത്തിനുള്ള ഉത്തരവ് സംസ്ഥാന സർക്കാർ പുറത്തിറക്കി. ഉത്തരമേഖലാ ഡി.ജി.പി രാജേഷ് ദിവാനാണ് അന്വേഷണ ചുമതല. മന്ത്രിസഭയുടെ തീരുമാന പ്രകാരം ആരോപണം സംബന്ധിച്ച് പൊതുഅന്വേഷണം നടത്തണമെന്നാണ് രാവിലെ പുറത്തിറങ്ങിയ ഉത്തരവിൽ പറയുന്നത്.
ക്രിമിനലും വിജിലൻസും ആയ കേസുകൾ പ്രത്യേക സംഘത്തെ വെച്ച് പരിശോധിക്കാനാണ് തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി നേരത്തെ പറഞ്ഞിരുന്നു. ഇക്കാര്യങ്ങൾ ഉത്തരവിൽ പറയുന്നുണ്ടെങ്കിലും പ്രത്യേക കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കണമെന്ന് ചൂണ്ടിക്കാട്ടി ആരോപണവിധേയരായ ആരുടെയും പേരുകൾ പറയുന്നില്ല.
സോളാർ അന്വേഷണ കമീഷന്‍റെ ശിപാർശകൾ അന്വേഷണ സംഘം പരിശോധിക്കുക, അതിന്‍റെ അടിസ്ഥാനത്തിൽ ശിപാർശകൾ സമർപ്പിക്കുക, ഇതുപ്രകാരം കേസ് രജിസ്റ്റർ ചെയ്ത് മുന്നോട്ടു പോകുക തുടങ്ങിയ കാര്യങ്ങളാണ് ഉത്തരവിൽ പറയുന്നതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.