80,000 രൂപ മാസ ശമ്പളം; പി സരിൻ ഇനി വിജ്ഞാന കേരളം ഉപദേശകൻ

തിരുവനന്തപുരം: ഡോ.പി സരിനെ വിജ്ഞാന കേരളം ഉപദേശകനായി സർക്കാർ നിയമിച്ചു. കെ ഡിസ്‌ക്കിന് കീഴിലെ വിജ്ഞാന കേരളം സ്ട്രാറ്റജിക് അഡ്വൈസറായിട്ടാണ് പ്രവർത്തിക്കുക. 80,000 രൂപയാണ് മാസശമ്പളം. 

പാലക്കാട് ഉപതെരഞ്ഞെടുപ്പോടെയാണ് ഡോ. പി. സരിന്‍ എത്തിയത്. എം.ബി.ബി.എസ് ബിരുദം നേടിയതിന് ശേഷമാണ് സരിൻ സിവിൽ സർവീസ് യോഗ്യത നേടിയത്. ജോലിയിൽ അധികകാലം തുടരുന്നതിന് മുമ്പ് തന്നെ രാജിവച്ച് രാഷ്ടീയത്തിൽ സജീവമായി.

കോൺഗ്രസ് പാർട്ടിയുടെ ഡിജിറ്റൽ മിഡിയ സെല്ലിന്‍റെ മേധാവിയായിരുന്നു സരിൻ. പാലക്കാട് എം.എൽ.എ ആയിരുന്ന ഷാഫി പറമ്പിൽ വടകര ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെ പാലക്കാട് ഉപതെരഞ്ഞെടുപ്പിലേക്ക് പോയി.

പി. സരിന്‍ സ്ഥാനാര്‍ഥിയായേക്കുമെന്ന് പ്രചാരണമുണ്ടായിരുന്നു. എന്നാല്‍ സ്ഥാനാര്‍ഥി സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത് രാഹുല്‍ മാങ്കൂട്ടത്തിലാണ്.തൊട്ടുപിന്നാലെയാണ് സരിന്‍ കോണ്‍ഗ്രസ് വിട്ടു. സി.പി.എമ്മിൽ ചേർന്നു. ഇടത് സ്ഥാനാർഥിയായി മത്സരിച്ചു. 

Tags:    
News Summary - Kerala government appointed P Sarin as the advisor to vijnana keralam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.