തിരുവനന്തപുരം: കോവിഡ് വാക്സിനുള്ള ആഗോള ടെൻഡര്‍ നടപടികള്‍ സംസ്ഥാനം തുടങ്ങി. ടെൻഡര്‍ നോട്ടിഫിക്കേഷന്‍ തിങ്കളാഴ്ച ഇറങ്ങി. മൂന്നുകോടി ഡോസ് വാക്സിന് വിപണിയില്‍ നിന്ന് കണ്ടെത്താനാണ് ശ്രമിക്കുന്നത്.
18 വയസ്സിന് മുകളിലുള്ളവർക്കുള്ള വാക്സിനേഷൻ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. മറ്റ് വിഭാഗങ്ങളിൽ രണ്ടാം ഡോസ് നൽകാനുള്ള സമയവും ആയിട്ടുണ്ട്.
കേന്ദ്രസർക്കാറിൽ സൗജന്യ നിരക്കിൽ ലഭിക്കുന്ന വാക്സിൻ 45 വയസ്സ് കഴിഞ്ഞവർക്കേ നൽകാൻ പാടുള്ളൂ എന്നാണ് മാർഗരേഖ. ഇൗ സാഹചര്യത്തിൽ ആഗോള ടെൻഡർ വഴി വാങ്ങുന്നവയിൽ 18-44 പ്രായപരിധിയിലുള്ളവർക്കാകും പ്രാമുഖ്യം.
45 വയസ്സിന് മുകളിലുള്ളവർക്കുള്ള വാക്സിൻ കേന്ദ്രസർക്കാർ ലഭ്യമാക്കും എന്നാണ് പുതിയ വാക്സിൻ നയത്തിൽ വ്യക്തമാക്കുന്നത്. കേരളത്തിൽ 45 വയസ്സിനുമുകളിലുള്ളത് ഏകദേശം 1.13 കോടി ആളുകളാണ്. അവർക്ക് രണ്ടുഡോസ് വീതം നൽകണമെങ്കിൽ 2.26 കോടി ഡോസ് വാക്സിൻ ലഭിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.