വൈദ്യുതി ബോർഡ് ജീവനക്കാർ ഒരു ദിവസത്തെ ശമ്പളം നൽകും
തിരുവനന്തപുരം: മഴക്കെടുതിയിൽെപട്ട് ദുരിതമനുഭവിക്കുന്നവർക്ക് സഹായമായി കെ.എസ്.ഇ.ബിയിലെ എല്ലാ ജീവനക്കാരും ഒരുദിവസത്തെ വേതനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകും. മന്ത്രി എം.എം. മണിയുമായി കെ.എസ്.ഇ.ബി സംഘടനാനേതാക്കൾ നടത്തിയ ചർച്ചയിലാണ് തീരുമാനം.
പ്രളയകാലത്ത് ബോർഡ് ജീവനക്കാരുടെ പ്രവർത്തനം എന്നും ഓർമിക്കുംവിധമാണെന്നും അഭിനന്ദനാർഹമാണെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞവർഷത്തെ പ്രളയത്തിൽ വേഗത്തിൽ വൈദ്യുതി പുനഃസ്ഥാപിക്കാൻ കഴിഞ്ഞത് ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെട്ടു. പ്രളയകാലത്തെ ബോർഡിെൻറ പ്രവർത്തനമികവിനെ അഭിനന്ദിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
സാധനങ്ങൾ സൗജന്യമായി എത്തിക്കും– ടെറാപ്ലെയ്ൻ എക്സ്പ്രസ്
തിരുവനന്തപുരം: പ്രളയ ദുരന്തത്തിൽപെട്ടവരെ സഹായിക്കാനായി കെ.എസ്.ആർ.ടി.സി കൊറിയർ സർവിസായ ടെറാപ്ലെയ്ൻ എക്സ്പ്രസ് കൊറിയർ ദുരന്തബാധിത പ്രദേശങ്ങളായ മലപ്പുറം, ഇടുക്കി, കോഴിക്കോട്, വയനാട് തുടങ്ങിയ സ്ഥലങ്ങളിലേക്ക് സൗജന്യമായി സാധനസാമഗ്രികൾ എത്തിക്കുമെന്ന് അധികൃതർ അറിയിച്ചു. േകരളത്തിനകത്തെ 50ഒാളം ഒാഫിസുകളിൽനിന്നും തമിഴ്നാട്ടിലെ കോയമ്പത്തൂർ, ഗുഡല്ലൂർ എന്നീ സ്ഥലങ്ങളിൽനിന്നും കർണാടകയിലെ ബംഗളൂരു, മംഗലാപുരം എന്നിവിടങ്ങളിൽനിന്നും ദുരന്തബാധിത പ്രദേശങ്ങളിലേക്ക് സാധനങ്ങൾ അയക്കാം. ഇതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന കോൾ സെൻററിെൻറ സേവനം ലഭ്യമാണ്. 94477681911 എന്ന നമ്പറിൽ വിളിച്ച് കോൾ സെൻററിെൻറ സേവനം ലഭ്യമാക്കാവുന്നതാണെന്ന് ഡയറക്ടർ മുഹമ്മദ് റസീഫ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.