Posted On
date_range Updated On
date_range വലിയ ഡാമുകൾ തുറക്കേണ്ട സാഹചര്യമില്ല -എം.എം മണി
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുന്ന സാഹചര്യത്തില്‍ ചെറിയ ഡാമുകള്‍ തുറക്കുമെന്ന് മന്ത്രി എം.എം മണി. വലിയ ഡാമുകളൊന്നും തുറന്നു വിടേണ്ട സാഹചര്യമില്ല. എന്നാൽ ചെറുഡാമുകള്‍ തുറക്കുകയല്ലാതെ മറ്റുമാര്‍ഗങ്ങളില്ലെന്നും മന്ത്രി പറഞ്ഞു. ദ
ദുരന്തനിവാരണത്തിന് സർക്കാർ സജീവമായി രംഗത്തുണ്ട്. വൈദ്യുതി ബോര്‍ഡ് ഉടന്‍ യോഗം ചേരുമെന്നും സ്ഥിതിഗതികള്‍ വിലയിരുത്തുമെന്നും മന്ത്രി പറഞ്ഞു.
കേരളത്തിലെ ഏറ്റവും വലിയ ഡാമായ ഇടുക്കിയില്‍ ഇതുവരെയും സംഭരണശേഷിയുടെ പകുതി പോലും നിറഞ്ഞിട്ടില്ലെന്നാണ് വിവരം. ശക്തമായ വെള്ളപ്പൊക്കം നേരിട്ട മൂന്നാറിലും ഇപ്പോള്‍ വെള്ളം ഇറങ്ങിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.