തിരുവനന്തപുരം: ലോകത്തെമ്പാടുമുള്ള കേരളീയരായ ബിസിനസുകാരും വ്യവസായികളും തങ്ങളുടെ വരുമാനത്തിെൻറ ഒരു ഭാഗം കേരളത്തിെൻറ പുനർനിർമാണപ്രക്രിയക്കായി നീക്കിവെക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർഥിച്ചു. പ്രവാസികളിൽനിന്ന് കേരള വികസനത്തിനായി നല്ല സഹായം ലഭ്യമാകുമെന്നാണ് പ്രതീക്ഷ. അവരുടെ സഹായം വ്യവസ്ഥാപിത രീതിയിലാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഒരു മാസവേതനം നൽകണമെന്ന് എല്ലാ മലയാളികളോടും അഭ്യർഥിച്ചിട്ടുണ്ട്. മാസം മൂന്ന് ദിവസത്തേതെന്ന ക്രമത്തിൽ പത്തുമാസം മാസം കൊണ്ട് 30 ദിവസത്തെ വേതനം നൽകിയാൽ ആർക്കും പ്രയാസമുണ്ടാകില്ല. എല്ലാവരുടെയും പങ്കാളിത്തം ഉറപ്പാക്കുന്ന കർമപരിപാടിക്ക് സർക്കാർ രൂപംനൽകും. ഡൽഹിയിൽ സുപ്രീംകോടതി ജഡ്ജിമാർ ഉൾപ്പെടെ പാട്ടുപാടി ഫണ്ട് സ്വരൂപിക്കാൻ നടത്തിയ ഇടപെടൽ ശ്ലാഘനീയമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തിന് പുറത്തുള്ള മാധ്യമപ്രവർത്തകർ സഹായദൗത്യം ഏറ്റെടുത്തത് സന്തോഷകരമാണ്. കേന്ദ്രത്തിൽനിന്ന് ഉദാരസമീപനമാണ് ഉണ്ടാകുന്നത്. േകരളത്തിന് സഹായം നൽകരുതെന്ന പ്രചാരണം ശ്രദ്ധയിൽപെടുത്തിയപ്പോൾ ഒറ്റപ്പെട്ട ശബ്ദങ്ങൾക്ക് വലിയ പ്രാധാന്യം നൽകേണ്ടതില്ലെന്നായിരുന്നു മറുപടി.
രക്ഷാപ്രവർത്തനം നടത്തിയ പൊലീസിന് അഭിനന്ദനം –മുഖ്യമന്ത്രി
തിരുവനന്തപുരം: പ്രളയഘട്ടത്തിൽ പൊലീസിനെ ജനകീയസേനയാക്കി മാറ്റുന്നവിധം ഇടപെട്ട ഓഫിസര്‍മാരെയും പൊലീസ് സേനയെ ആകെയും കേരള ജനതക്കുവേണ്ടി അഭിനന്ദിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. ജനങ്ങളുടെ രക്ഷകരാണെന്ന് അതിശയോക്തിയില്ലാതെ പറയാനാകുന്ന പ്രവര്‍ത്തനമാണ് പൊലീസ് നടത്തിയത്. ജില്ല ഭരണസംവിധാനവുമായി കൂടിച്ചേര്‍ന്നും ജനങ്ങളുമായി ഇഴുകിച്ചേര്‍ന്നും നടത്തിയ രക്ഷാപ്രവര്‍ത്തനം കേരളത്തിെൻറ എന്നല്ല, ലോകത്തിെൻറതന്നെ പൊലീസ് ചരിത്രത്തിലെ സുപ്രധാന സംഭവമാണെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
40,000 പൊലീസുകാരാണ് രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായത്. മൊബൈല്‍ ടവറുകള്പോലും തകര്‍ന്നുപോയ പ്രളയത്തില്‍ വാര്‍ത്താവിനിമയ സംവിധാനത്തിെൻറ പതാകവാഹകരായും സേന പ്രവർത്തിച്ചു. ആധുനിക സംവിധാനങ്ങളോ പ്രത്യേകമായ പരിശീലനങ്ങളോ പൊലീസിനുണ്ടായിരുന്നില്ല. സഹജീവി ഉത്തരവാദിത്തത്തിെൻറ കരുത്തിലാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്. സ്വന്തം വീടുകള്‍ വെള്ളത്തില്‍ മുങ്ങി എന്ന വിവരം ലഭിക്കുന്ന അവസരത്തില്‍ ചില പൊലീസുകാര്‍ രക്ഷാപ്രവര്‍ത്തനത്തിലായിരുന്നു.
അടിയന്തര സാഹചര്യങ്ങളെ നേരിടുന്നതിന് പൊലീസ് സംവിധാനത്തെ ആധുനികവത്കരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പുനരധിവാസപ്രവര്‍ത്തനത്തില്‍ പങ്കെടുക്കാന്‍ സംസ്ഥാനത്തിലെ വിവിധഭാഗങ്ങളില്‍നിന്ന് യുവാക്കള്‍ സംഘമായി എത്തുന്നു. ഇത് ഭാവി കേരളത്തിെൻറ ശുഭകരമായ യാത്രയുടെ സൂചനയാണ്. യുവതികളുടെ ശ്രദ്ധേയമായ പങ്കാളിത്തവും സാമൂഹികവളര്‍ച്ചയുടെ ഔന്നിത്യത്തെയാണ് കാണിച്ചുതരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.