തിരുവനന്തപുരം: പ്രളയം കഴിഞ്ഞ് ഒരു മാസം പിന്നിട്ടിട്ടും ദുരിതാശ്വാസ പ്രവര്‍ത്തനം എങ്ങും എത്തുന്നില്ലെന്നും വാഗ്ദാനം വാരിക്കോരി നല്‍കി സര്‍ക്കാര്‍ കബളിപ്പിെച്ചന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. 10,000 രൂപ നല്‍കുന്നത് വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുമെന്നാണ് പറഞ്ഞിരുന്നത്. ആ െവബ്സൈറ്റ് എവിടെ? വീട്ടുപകരണം നഷ്ടപ്പെട്ടവര്‍ക്ക് നൽകുമെന്ന് പറഞ്ഞ ലക്ഷം രൂപ പലിശരഹിത വായ്പ എവിടെ? ചെറുകിട വ്യാപാരികള്‍ക്ക് വാഗ്ദാനം ചെയ്ത 10 ലക്ഷം രൂപ വരെ പലിശരഹിത വായ്പ എവിടെ? കടങ്ങള്‍ക്ക് െമാറട്ടോറിയം പ്രഖ്യാപിക്കുന്ന ഉത്തരവ് എവിടെ? -അദ്ദേഹം പ്രസ്താവനയിൽ ചോദിച്ചു. ഇപ്പോള്‍ നടക്കുന്നത് ഗുണ്ടാപ്പിരിവ് മാത്രമാണെന്നും ചെന്നിത്തല പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.