തിരുവനന്തപുരം: പ്രളയക്കെടുതി നേരിട്ട പ്രദേശങ്ങളിലേക്ക് പ്രവേശിക്കുമ്പോള്‍ ജാഗ്രത പാലിക്കണമെന്ന് ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടര്‍. വീടുകളിൽ കടക്കുന്നതിനുമുമ്പ് വൈദ്യുതിബന്ധം ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തണം. ഒരാള്‍ മാത്രമായി വൈദ്യുതിയുമായി ബന്ധപ്പെട്ട കാര്യം ചെയ്യാന്‍ ശ്രമിക്കരുത്. വൈദ്യുതി ലൈനോ സര്‍വിസ് വയറോ പൊട്ടിവീണിട്ടുണ്ടോയെന്ന് ഉറപ്പുവരുത്തണം. ചുറ്റുവട്ടത്ത് വൈദ്യുതി ഉണ്ടെങ്കില്‍ ഇത്തരം ലൈനുകൾ ഓഫാക്കണം. ലൈനുകള്‍ പൊട്ടിക്കിടക്കുന്നതോ താഴ്ന്നുകിടക്കുന്നതോ ശ്രദ്ധയില്‍പെട്ടാല്‍ 9496061061 ഹെല്പ് ലൈനില്‍ ബന്ധപ്പെടണം. വെള്ളത്തിൽ മുങ്ങിയ സ്വിച്ച് ബോർഡിെൻറയോ എക്സ്റ്റന്‍ഷന്‍ ബോർഡിെൻറയോ സമീപത്ത് പോകരുത്.
നനവില്ലാത്ത ചെരുപ്പ് ധരിച്ചേ സ്വിച്ച് ഓണാക്കാവൂ. പൊട്ടിക്കിടക്കുന്ന എര്‍ത്ത് കമ്പിയില്‍ തൊടരുത്. ഇ.എല്‍.സി.ബി പ്രവര്‍ത്തനക്ഷമമാണോയെന്ന് അറിയാന്‍ ടെസ്റ്റ് ബട്ടണ്‍ അമര്‍ത്തി ട്രിപ് ആകുന്നുണ്ടോയെന്ന് നോക്കണം. ഇ.എല്‍.സി.ബി പ്രവര്‍ത്തനക്ഷമമാണെങ്കില്‍ ഓരോരോ എം.സി.ബി ഓണ്‍ ചെയ്യാം. എ.എല്‍.സി.ബിയോ എം.സി.ബിയോ ട്രിപ് ആകുന്ന പക്ഷം ഉപകരണങ്ങള്‍ സ്വയം ഓണ്‍ ആക്കാന്‍ ശ്രമിക്കരുത്. വയര്‍മാന്‍മാരുടെ സൗജന്യ സേവനത്തിന് ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറെ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.