അടിമാലി: പ്രളയത്തിൽ തകർന്ന പന്നിയാർ നിലയത്തിൽ വൈദ്യുതി ഉൽപാദനം പുനരാരംഭിച്ചു. വെള്ളിയാഴ്ച രാത്രി 11 മുതൽ രണ്ട് ജനറേറ്ററിൽ ഒരെണ്ണമാണ് പ്രവർത്തിപ്പിച്ചത്. 0.0778 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിച്ചു. 16.2 മെഗാവാട്ടിെൻറ രണ്ട് ജനറേറ്ററാണ് ഇവിടെയുള്ളത്. ഇതിൽ രണ്ടാം നമ്പർ ജനറേറ്ററാണ് പ്രവർത്തിപ്പിച്ചത്. ഒന്നാം നമ്പർ സജ്ജമാകാൻ ഒരു മാസത്തോളമെടുക്കുമെന്ന് വൈദ്യുതി വകുപ്പ് അധികൃതർ അറിയിച്ചു. ആഗസ്റ്റ് 15ന് ഉണ്ടായ പ്രളയത്തിൽ പന്നിയാർ പവർ ഹൗസിൽ ചളി അടിഞ്ഞതോടെയാണ് ഉൽപാദനം നിലച്ചത്. ഇവിടെനിന്ന് പുറന്തള്ളുന്ന വെള്ളം ഉപയോഗിച്ച് പ്രവർത്തിക്കുന്ന വെള്ളത്തൂവൽ പവർ ഹൗസിെൻറ പുനർനിർമാണം ഇതുവരെ ആരംഭിച്ചിട്ടില്ല.
വെള്ളത്തൂവൽ പവർ ഹൗസിൽ രണ്ട് ജനറേറ്ററിൽനിന്ന് 3.6 മെഗാവാട്ട് വൈദ്യുതിയാണ് ഉൽപാദിപ്പിച്ചിരുന്നത്. രണ്ട് നിലയങ്ങളും കാലവർഷത്തിൽ തകർന്നതോടെ ദിനേന 36 മെഗാവാട്ട് വൈദ്യുതിയുടെ കുറവുണ്ടായി. ഉൽപാദനം മുടങ്ങി 100ാം ദിവസമാണ് നിലയത്തിെൻറ പ്രവർത്തനം പുനരാരംഭിക്കാനായത്. പ്രളയകാലത്ത് പന്നിയാർ പുഴ കരകവിഞ്ഞതോടെ പവർ ഹൗസ് 95 ശതമാനവും മുങ്ങിയിരുന്നു. ഭാവിയിൽ വെള്ളം കയറാതിരിക്കാൻ പവർ ഹൗസിെൻറ മുകളിലത്തെ നിലയിലേക്ക് കൺേട്രാൾ പാനൽ റൂം മാറ്റാനുള്ള പ്രവർത്തനം പുരോഗമിക്കുകയാണ്.
2007 സെപ്റ്റംബറിൽ പന്നിയാർ നിലയത്തിെൻറ പെൻസ്റ്റോക് തകർന്ന് കുത്തിയൊലിച്ചെത്തിയ വെള്ളം പവർ ഹൗസിൽ കയറുകയും പാനൽ ബോർഡ് ഉൾപ്പെടെ തകരാറിലാവുകയും ചെയ്തിരുന്നു. ഒമ്പതുപേരുടെ മരണത്തിനും കനത്ത നാശനഷ്ടത്തിനും ഇടയാക്കിയ ഇൗ സംഭവത്തിന് ശേഷം 2009 ജൂണിലാണ് പുനർനിർമാണം പൂർത്തിയായത്. 100 ദിവസംകൊണ്ട് 3200 മെഗാവാട്ട് വൈദ്യുതിയാണ് നഷ്ടമായത്. രണ്ട് ജനറേറ്ററുകളും പ്രവർത്തനസജ്ജമായ ശേഷമേ വെള്ളത്തൂവൽ പവർ ഹൗസിെൻറ നിർമാണം ആരംഭിക്കൂ. ഇത് പൂർണമായി പുനർനിർമിക്കണം. രണ്ടുവർഷം മുമ്പാണ് വെള്ളത്തൂവൽ നിലയം നാടിന് സമർപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.