Posted On
date_range Updated On
date_range ശബരിമലയിലെ സമരം പരിഹാസ്യമെന്ന് തോമസ് െഎസക്
തിരുവനന്തപുരം: കേന്ദ്ര മന്ത്രി പൊൻ രാധാകൃഷണനെതിരെ ധനമന്ത്രി തോമസ് ഐസക്. കണ്ണന്താനമായാലും പൊൻരാധാകൃഷ്ണനായാലും ആദ്യം പറയേണ്ടത് സുപ്രീംകോടതി വിധി കേരളത്തിന് ബാധകമാണോ എന്നാണെന്നും പക്ഷേ അത് പറയുന്നിെല്ലന്നും തോമസ് െഎസക് പറഞ്ഞു. ശബരിമലയിലേക്ക് വണ്ടി കയറ്റി വിടാത്തതിലാണ് കേന്ദ്രമന്ത്രിക്ക് പ്രതിഷേധം. എത്ര പരിഹാസ്യമാണ് ശബരിമലയിലെ സമരമെന്നും അദ്ദേഹം പറഞ്ഞു.
രാമനാമം ജപിക്കാൻ വേണ്ടി പുറത്തു വരുന്നത് വിമോചനമായി കാണുന്ന സ്ത്രീകൾ മാത്രമല്ല, കൂലിക്കും അവകാശത്തിനും വേണ്ടി സമരം ചെയ്യുന്ന സ്ത്രീകളും ഇവിടെയുണ്ടെന്നും അവരെ അണിനിരത്താൻ പോവുകയാണെന്നും തോമസ് ഐസക് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.