കൊച്ചി: മുൻമന്ത്രി ഇ.പി. ജയരാജനുൾപ്പെട്ട ബന്ധുനിയമനക്കേസിൽ തുടരന്വേഷണവും മറ്റ് നടപടികളും ഹൈകോടതി സ്റ്റേ ചെയ്തു. കേസ് തുടരണമോയെന്ന് വിജിലൻസിന് തീരുമാനിക്കാം. അന്വേഷണ സാധ്യത ഇല്ലെങ്കിൽ കേസ് അവസാനിപ്പിക്കുന്നതിന് വിജിലൻസിന് തടസമില്ലെന്നും കോടതി വ്യക്തമാക്കി. ഈ കേസിൽ ഏതെങ്കിലും തരത്തിലുള്ള നടപടികളുമായി മുന്നോട്ടുപോകുന്നുണ്ടെങ്കിൽ അതു വിജിലൻസിന്റെ തീരുമാനം അനുസരിച്ച് മാത്രമാകുമെന്നും കോടതി പറഞ്ഞു.
പ്രതികളാരും സാമ്പത്തിക നേട്ടമുണ്ടാക്കിയിട്ടില്ലെന്ന് നേരത്തെ വിജിലൻസ് കോടതിയെ അറിയിച്ചിരുന്നു. കേസിൽ രണ്ടാംപ്രതിയും ജയരാജെൻറ ബന്ധുവുമായ പി.കെ. സുധീറിന് കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസിൽ (കെ.എസ്.ഐ.ഇ) എം.ഡി നിയമനത്തിന്റെ ഗുണമുണ്ടായെന്നും ഉന്നത നിയമനം ‘വിലയേറിയ കാര്യസാധ്യ’മായി കാണാമെന്നും വിജിലൻസ് ഹൈകോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.