വട്ടിയൂർക്കാവ്: പാലാ ഉപതെരഞ്ഞെടുപ്പിലെ എൽ.ഡി.എഫ് വിജയം കേരളത്തിെൻറ പൊതുവായ ചിത്രമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നേരത്തേ എൽ.ഡി.എഫിനൊപ്പം നിന്നവർ മാത്രമല്ല ഇപ്പോഴുള്ളതെന്നാണ് ഇൗ വിജയം കാണിക്കുന്നത്. യു.ഡി.എഫിെൻറ കാലത്ത് അഴിമതിയിൽ ഒന്നാം സ്ഥാനമായിരുന്ന കേരളം എൽ.ഡി.എഫ് ഭരണത്തിൽ രാജ്യത്ത് അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനമായി കേന്ദ്ര സർക്കാർ സാക്ഷ്യപ്പെടുത്തി.
സംസ്ഥാനത്ത് ആരോഗ്യകേന്ദ്രങ്ങളുടെ മുന്നിൽ ബെൻസും ഒാഡിയുമൊക്കെയാണ് കാണുന്നത്. ആശുപത്രികളിൽ സകല സംവിധാനവും ഒരുക്കിയതുകൊണ്ട് ഇവർക്ക് വേറെ സ്ഥലത്തൊന്നും പോകേണ്ടതില്ല. അഴിമതി കുറഞ്ഞതോടെ ലോകോത്തര കമ്പനികൾ കടന്നുവരികയാണ്.
യു.ഡി.എഫ് സർക്കാറാണ് തുടർന്നിരുന്നതെങ്കിൽ ദേശീയപാത വികസനം സാധ്യമാവില്ലായിരുന്നു. യു.ഡി.എഫ് സർക്കാറിെൻറ ആദ്യ മൂന്ന് വർഷം ശബരിമല വികസനത്തിന് 212 കോടി രൂപ അനുവദിച്ചേപ്പാൾ എൽ.ഡി.എഫ് സർക്കാർ 1273 കോടിയാണ് അനുവദിച്ചതെന്നും പിണറായി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.