തിരുവനന്തപുരം: കാർഷിക, ഭൂപ്രകൃതി സാധ്യതകൾ പരിഗണിച്ച് കേരളത്തെ അഞ്ച് അഗ്രോ-ഇ ക്കോളജിക്കൽ മേഖലകളായി തിരിക്കുമെന്ന് മന്ത്രി വി.എസ്. സുനിൽകുമാർ നിയമസഭയിൽ അറ ിയിച്ചു. കോസ്റ്റൽ െപ്ലയ്ൻ, മിഡ്ലാൻഡ്, ഫുട്ട്ഹിൽ, ഹൈഹിൽ, പാലക്കാട് പ്ലെയ്ൻ എന്ന ിങ്ങനെയാണ് തിരിക്കുക. ഒാരോ മേഖലയിലും 23 അഗ്രോ-ഇക്കോളജിക്കൽ യൂനിറ്റുകളുണ്ടായിരിക്കും. ഒാരോ പ്രദേശത്തെയും മണ്ണിെൻറ ഘടന, സ്വഭാവം, കാലാവസ്ഥ, ജലലഭ്യത തുടങ്ങിയ ഘടകങ്ങൾ പരിശോധിച്ച് മേഖലകൾ തിരിക്കുന്നതിന് കാർഷിക സർവകലാശാലയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ധനാഭ്യർഥന ചർച്ചക്ക് മറുപടി നൽകുകയായിരുന്നു മന്ത്രി.
നെൽകൃഷി വ്യാപിപ്പിക്കുന്നതിനും പുതുതലമുറയെ നെൽകൃഷിയിലേക്ക് ആകർഷിക്കുന്നതിനുമായി വിദ്യാഭ്യാസ വകുപ്പുമായി ചേർന്ന് ‘പാഠം ഒന്ന്, പാടത്തേക്ക്’ പദ്ധതി നടപ്പാക്കും. നെല്ലിെൻറ ജന്മദിനമായ കന്നിമാസത്തിലെ മകം നക്ഷത്രത്തിലാണ് ഇൗ പദ്ധതി നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്. നെൽകൃഷിക്കൊപ്പം ജലസംരക്ഷണവും ലക്ഷ്യമിട്ടുകൊണ്ടുള്ളതാണ് പദ്ധതി. ജനിതകമാറ്റം വരുത്തിയ വിത്തുകൾ സർക്കാർ പ്രോത്സാഹിപ്പിക്കില്ല. കർഷകത്തൊഴിലാളി ക്ഷാമം പരിഹരിക്കാൻ എല്ലാ ബ്ലോക്കുകളിലും അഗ്രോ സർവിസ് സെൻററുകൾ ആരംഭിക്കും. പ്രകൃതിക്ഷോഭങ്ങളിൽ നാശനഷ്ടം സംഭവിച്ച കർഷകർക്ക് ഇതിനകം 214 കോടി രൂപ നഷ്ടപരിഹാരം നൽകിയിട്ടുണ്ട്. ശേഷിക്കുന്ന 43 കോടി രൂപ ഉടൻ വിതരണം ചെയ്യും.
തിരൂർ വെറ്റിലയുടെ ഭൗമസൂചിക പദവിക്ക് നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഒരുകാലത്ത് പാകിസ്താൻ, അഫ്ഗാനിസ്താൻ തുടങ്ങിയ ഇടങ്ങളിലേക്ക് കയറ്റുമതി ചെയ്തിരുന്ന ഇൗ വെറ്റിലയുടെ വ്യാപാരം പുനരാരംഭിക്കാൻ േകന്ദ്ര സർക്കാറിന് മുന്നിൽ പദ്ധതി സമർപ്പിക്കും. കാസർകോട് ജില്ലയിലെ അടയ്ക്ക കർഷകർെക്കതിരായ ജപ്തി നടപടി സംബന്ധിച്ച പരാതികളിൽ പരിശോധിച്ച് നടപടിയെടുക്കും. സംസ്ഥാനത്ത് കഴിഞ്ഞ മൂന്ന് വർഷത്തിനിടെ രാസകീടനാശിനിയുടെ ഉപേയാഗം 17 ശതമാനം കുറഞ്ഞിട്ടുണ്ട്. മിത്രകീടങ്ങളെ ഉൽപാദിപ്പിക്കുന്ന ലാബുകൾ എല്ലാ ജില്ലകളിലും സ്ഥാപിക്കും. നാളികേര വികസന കൗൺസിലിെൻറ നേതൃത്വത്തിൽ ലക്ഷം തെങ്ങിൻ തൈകൾ വിതരണം ചെയ്യും. പത്ത് വർഷം നീളുന്ന ഉൗർജിത തെങ്ങ് വികസന പദ്ധതി നടപ്പാക്കും.
ആദിവാസികൾ ഉൽപാദിപ്പിക്കുന്ന വിത്തുകൊണ്ടുള്ള കൃഷി പ്രോത്സാഹിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്യും. ദേശീയ കാർഷികവളർച്ച നിരക്ക് 3.40 ആയിരിക്കെ കേരളത്തിേൻറത് 3.64 ശതമാനമാണ്. കർഷകക്ഷേമ ബോർഡ് നിലവിൽ വരുന്നതോടെ കർഷകരുടെ പെൻഷൻ, ഇൻഷുറൻസ്, വിവാഹം, വിദ്യാഭ്യാസം തുടങ്ങിയവക്കൊക്കെ സഹായം ലഭ്യമാക്കാനാകുമെന്നും മന്ത്രി വി.എസ്. സുനിൽകുമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.