ട്യൂഷൻ സെൻററുകൾ, കമ്പ്യൂട്ടർ സെൻറുകൾ എന്നിവ നിബന്ധനകളോടെ തുറക്കാം

തിരുവനന്തപുരം: കോവിഡ്​ 19 പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട്​ സംസ്ഥാനത്ത്​ സാ​ങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ, തൊഴിലധിഷ്​ഠിത പരിശീലന സ്ഥാപനങ്ങൾ എന്നിവക്ക്​ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിൽ ഇളവ്​ നൽകി ഉത്തരവ്​ പുറപ്പെടുവിച്ചു.


സ്​കൂളുകൾ ഒഴികെയുള്ള തൊഴിലധിഷ്​ഠിത പരിശീലന സ്ഥാപനങ്ങൾ, ട്യൂഷൻ സെൻററുകൾ, കമ്പ്യൂട്ടർ സെൻററുകൾ, നൃത്ത വിദ്യാലയങ്ങൾ എന്നിവ തുറക്കാം. വിദ്യാർഥികളുടെ എണ്ണം ഹാളി​െൻറ ശേഷിയുടെ 50% അല്ലെങ്കിൽ പരമാവധി 100 വ്യക്തികളായിരിക്കണം.



എന്നാൽ, കോവിഡ്​ രോഗബാധ കുറയുന്ന സാഹചര്യത്തിൽ പൊതുപരീക്ഷകൾ വഴി മൂല്യ നിർണയം നടത്തുന്ന ഉയർന്ന ക്ലാസുകളിലെ വിദ്യാർഥികൾക്കായി വിദ്യാലയങ്ങൾ തുറക്കണമോ എന്ന കാര്യം വിദഗ്​ധരുമായി കൂടിയാലോചിച്ച്​ തീരുമാനിക്കുമെന്ന്​ മുഖ്യമന്ത്രി പറഞ്ഞു. . ഉടനടി തുറക്കാൻ കഴിയില്ല. ചെറിയ ക്ലാസുകൾ ഈ അധ്യയന വർഷം തുറക്കുന്നത്​ പ്രായോഗികമാണോ എന്നത്​ സംശയകരമാണ്​- മുഖ്യമന്ത്രി പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.