Posted On
date_range Updated On
date_range മുസ് ലിം ലീഗ് സ്ഥാനാർഥിക്ക് കേരള കോൺഗ്രസ് എമ്മിന്‍റെ പിന്തുണ
കോട്ടയം: മലപ്പുറം ഉപതെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗ് സ്ഥാനാർഥി പി.കെ. കുഞ്ഞാലിക്കുട്ടിക്ക് കേരള കോൺഗ്രസ് എം പിന്തുണ നൽകുമെന്ന് ചെയർമാൻ കെ.എം. മാണി. ഇത് യു.ഡി.എഫിനുള്ള പിന്തുണയല്ലെന്നും ലീഗും കേരള കോൺഗ്രസും തമ്മിൽ അര നൂറ്റാണ്ടായി നിലനിൽക്കുന്ന സൗഹൃദത്തിൻെറ അടിസ്ഥാനത്തിലെടുത്ത പ്രത്യേക തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞു. കോട്ടയത്ത് ചേർന്ന പാർട്ടി ഉന്നതാധികാര സമിതി യോഗത്തിൻെറ തീരുമാനം വിശദീകരിക്കുകയായിരുന്നു മാണി.
തെരഞ്ഞെടുപ്പു പ്രചരണ രംഗത്ത് കേരള കോൺഗ്രസ് സജീവമായി ഉണ്ടാകും. യു.ഡി.എഫ് കൺവൻഷനുകളിലോ പ്രചരണ വേദികളിലോ പങ്കെടുക്കില്ല. മണ്ഡലത്തിൽ യു.ഡി.എഫ് കൺവൻഷൻ കഴിഞ്ഞാൽ കേരള കോൺഗ്രസ് പ്രത്യേക കൺവൻഷൻ ചേർന്ന് കുഞ്ഞാലിക്കുട്ടിക്ക് ഔപചാരികമായി പിന്തുണ പ്രഖ്യാപിക്കും. യു.ഡി.എഫുമായി അടുക്കാനുള്ള സാഹചര്യം നിലവിൽ ഇല്ലെന്നും കെ.എം. മാണി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.