Posted On
date_range Updated On
date_range യു.എഇ സന്ദർശനത്തിന് ശേഷം മുഖ്യമന്ത്രി മടങ്ങിയെത്തി
തിരുവനന്തപുരം: നാലു ദിവസത്തെ യു.എഇ സന്ദർശനത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ മടങ്ങിയെത്തി. പുലർച്ചെ രണ്ടരയോടെ തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ മുഖ്യമന്ത്രിയും സംഘവും വിമാനമിറങ്ങി. ഡി.ജി.പി ലോക്നാഥ് ബെഹ്റയും സുരക്ഷാ ഉപദേഷ്ടാവ് രമൺ ശ്രീവാസ്തവയും അദ്ദേഹത്തെ സ്വീകരിക്കാൻ എത്തിയിരുന്നു.
പ്രളയ ദുരിതത്തിൽപ്പെട്ട സംസ്ഥാനത്തിന്‍റെ പുനർനിർമാണത്തിന് പ്രവാസി മലയാളികളിൽ നിന്ന് സഹായം അഭ്യർഥിക്കാനാണ് മുഖ്യമന്ത്രി യു.എ.ഇ സന്ദർശിച്ചത്. 300 കോടി രൂപ സമാഹരിച്ച് നൽകണമെന്ന് ലോക കേരള സഭാംഗങ്ങളോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.