തിരുവനന്തപുരം: ഒഴിഞ്ഞുകിടക്കുന്ന ബെഞ്ച് ക്ലർക്ക്, ഹെഡ് ക്ലർക്ക് അടക്കം തസ്തികകൾ നികത്തണമെന്നും നിർത്തിവെച്ച പ്രൊമോഷൻ അനുവദിക്കണമെന്നും അടക്കം വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള സിവിൽ ജുഡീഷ്യൽ സ്റ്റാഫ് ഓർഗനൈസേഷൻ പ്രതിഷേധ വാരം സംഘടിപ്പിക്കുന്നു.
2025 ജൂൺ രണ്ടു മുതൽ ഏഴുവരെ ഒരാഴ്ചയാണ് കറുത്ത ബാഡ്ജ് അണിഞ്ഞ് പ്രതിഷേധവാരം ആചരിക്കുന്നത്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും സിവിൽ കോടതികളിൽ ജോലി ചെയ്യുന്ന ജീവനക്കാർ ഈ പ്രതിഷേധ സമരത്തിൽ അണിചേരണമെന്നും സമരം വൻ വിജയമാക്കണമെന്നും കേരള സിവിൽ ജുഡീഷ്യൽ സ്റ്റാഫ് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ് ഇ.എ. ദിനേഷ് കുമാർ, സംസ്ഥാന ജനറൽ സെക്രട്ടറി സി.ആർ. ജീവേഷ് എന്നിവർ പ്രസ്താവനയിൽ അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.