മുഴുവൻ ജില്ല-ജനറൽ ആശുപത്രികളിലും ഡയാലിസിസ് യൂനിറ്റ്; ഇന്ത്യയിലെ ആദ്യ സംസ്ഥാനമാകും

തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവൻ ജില്ല-താലൂക്ക് ആശുപത്രികളിൽ ഡയാലിസിസ് യൂനിറ്റ് സ്ഥാപിക്കുമെന്ന് ബജറ്റ് പ്രഖ്യാപനം. ഇതോടെ മുഴുവൻ ജില്ല-താലൂക്ക് ആശുപത്രികളിൽ ഡയാലിസിസ് യൂനിറ്റ് ആരംഭിക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി കേരളം മാറുമെന്ന് ധനന്ത്രി കെ.എൻ. ബാലഗോപാൽ വ്യക്തമാക്കി.

ആരോഗ്യ വകുപ്പിന്‍റെ കീഴിലെ 105 ഡയാലിസ് കേന്ദ്രങ്ങളുടെ പ്രവർത്തനങ്ങൾക്കായി 13.98 കോടി രൂപ ബജറ്റിൽ വകയിരുത്തി.

എറണാകുളം, തൃശൂർ, കണ്ണൂർ മെഡിക്കൽ കോളജുകളിലും കൽപറ്റ ജനറൽ ആശുപത്രിയിലും പെരിന്തൽമണ്ണ ജില്ല ആശുപത്രിയിലും സ്ട്രോക്ക് യൂനിറ്റ് സ്ഥാപിക്കും. ഇതിനായി 21 കോടി രൂപ വകയിരുത്തി.

ഇതോടെ, എല്ലാ ജില്ലാതല ആശുപത്രികളിൽ സ്ട്രോക്ക് യൂനിറ്റ് സൗകര്യമുള്ള ആദ്യ ഇന്ത്യൻ സംസ്ഥാനമായി കേരളം മാറുമെന്നും ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി കെ.എൻ. ബാലഗോപാൽ വ്യക്തമാക്കി. 

Tags:    
News Summary - Kerala Budget 2025: Dialysis unit in all district and general hospitals in Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.