Posted On
date_range Updated On
date_range സി.പി.എമ്മിന് എതിരായി ചിതാഭസ്മ നിമജ്ജന യാത്രയുമായി ബി.ജെ.പി
തിരുവനന്തപുരം: സി.പി.എം അക്രമം എന്ന വിഷയം ഉയര്‍ത്തി ചിതാഭസ്മ നിമജ്ജന യാത്രയുമായി ബി.ജെ.പി. പാലക്കാട് പുതുശ്ശേരിയില്‍ മരണമടഞ്ഞ വിമലാദേവിയുടെ ചിതാഭസ്മവും വഹിച്ച രണ്ട് യാത്ര നടത്തുമെന്ന് സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരനും ജനറല്‍ സെക്രട്ടറി എം.ടി. രമേശും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഈമാസം 26 മുതല്‍ മാര്‍ച്ച് മൂന്നു വരെയാണ് യാത്ര. പാലക്കാട്ടുനിന്ന് മഞ്ചേശ്വരത്തേക്കും തിരുവനന്തപുരം തിരുവല്ലത്തേക്കുമാണ് യാത്ര.
പാലക്കാട്-മഞ്ചേശ്വരം യാത്ര ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍ നയിക്കും. ജയ സദാനന്ദനാണ് ഉപക്യാപ്റ്റന്‍. തിരുവല്ലത്തേക്കുള്ള യാത്ര മഹിളമോര്‍ച്ച പ്രസിഡന്‍റ് രേണു സുരേന്ദ്രന്‍ നയിക്കും.ചിതാഭസ്മ നിമജ്ജന കര്‍മം കുടുംബങ്ങള്‍ നടത്തുന്നതല്ളേയെന്ന ചോദ്യത്തിന് തങ്ങളുടെ യാത്ര വികാര പ്രകടനമാണെന്നായിരുന്നു മറുപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.