Posted On
date_range Updated On
date_range പ്രശ്നബാധിത ബൂത്തുകളിൽ കേന്ദ്രസേനയെ നിയമിക്കും -ടീക്കാറാം മീണ
തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പിൽ പ്രശ്നബാധിത ബൂത്തുകളിൽ കേന്ദ്രസേനയെ നിയമിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ ടീക്കാറാം മീണ. ഇവിടങ്ങളിൽ കേരള പൊലീസിന്‍റെ സേവനം ഒഴിവാക്കും. ബൂത്തിന് പുറത്തായിരിക്കും കേരള പൊലീസിനെ വിന്യസിക്കുക.
കള്ളവോട്ട് തടയാൻ വെബ്കാസ്റ്റിങ് ശക്തവും വ്യാപകവുമാക്കും. പോളിങ് ഉദ്യോഗസ്ഥർ കള്ളവോട്ട് തടയണമെന്നും വരും സർക്കാരിനെയോ നിലവിലെ സർക്കാരിനെയോ ഭയക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
ഉദ്യോഗസ്ഥരെ തെരഞ്ഞെടുപ്പ് കമീഷൻ സംരക്ഷിക്കും. പോളിങ് ഉദ്യോഗസ്ഥർ മിണ്ടാപ്രാണികളാകരുതെന്നും ടീക്കാറാം മീണ പറഞ്ഞു.
തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ജാതി മത കാര്യങ്ങൾ ദുരുപയോഗം ചെയ്യരുത്. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്നും അദ്ദേഹം നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.