കൊച്ചി: ‘ഒാണക്കാലമായാൽ പിന്നെ പരിപാടി ബുക്ക് ചെയ്യാനുള്ള വിളികളാണ് എപ്പോഴും. ഇത്തവണയും ഒരുപാട് വിളി വന്നു. എല്ലാം പരിപാടി റദ്ദാക്കിക്കൊണ്ടുള്ളവയാണെന്ന് മാത്രം’ പ്രമുഖ മിമിക്രി കലാകാരെൻറ വാക്കുകളാണിത്. പേര് വെളിപ്പെടുത്തരുതെന്ന അഭ്യർഥനയോടെയുള്ള തുറന്നുപറച്ചിൽ.
നാട്ടിലും ഇതരസംസ്ഥാനങ്ങളിലും ഗൾഫിലുമെല്ലാം ഒാണത്തോടനുബന്ധിച്ച് ബുക്ക് ചെയ്ത ഏതാണ്ട് എല്ലാ പരിപാടിയും റദ്ദാക്കി. ഒരു വർഷത്തെ ആേഘാഷങ്ങൾ റദ്ദാക്കാനുള്ള തീരുമാനം സർക്കാറും എടുത്തു. പെരുന്നാളുകളും ഉത്സവങ്ങളും ആഘോഷങ്ങളില്ലാതെ നടത്താനുള്ള തീരുമാനവും വരുന്നു. ഇതോടെ മിമിക്രി, നാടകം, ഗാനമേള, നൃത്തം, ചെണ്ടേമളം കലാകാരൻമാർ കടുത്ത പ്രതിസന്ധിയിലായി. ഏറ്റവും തിരക്കേറിയ ഒാണം സീസൺ നഷ്ടപ്പെട്ടതിനൊപ്പം ആറോ ഏഴോ മാസം പണി ഇല്ലാതിരിക്കേണ്ട അവസ്ഥയാണ്. സീസൺ മുന്നിൽ കണ്ട് വലിയ തുക മുടക്കി പരിപാടി ഒരുക്കിയവർക്ക് ലക്ഷങ്ങളാണ് നഷ്ടം.
രണ്ടോ മൂന്നോ മാസത്തെ ഒാഫ് സീസൺ കഴിഞ്ഞ് വരുന്ന ഒാണമാണ് കലാകാരൻമാരുടെ ചാകരക്കാലം. ഇൗ സമയത്ത് ഒാടി നടന്ന് പരിപാടി അവതരിപ്പിച്ചാണ് ബഹുഭൂരിഭാഗവും ജീവിക്കാൻ മാർഗം കണ്ടെത്തിയിരുന്നത്. ഡിസംബർ വരെ പരിപാടി പൂർണമായും ഇല്ലാതായതോടെ പലരും വലിയ ബാധ്യതയിലാണെന്ന് 44 വർഷമായി മിമിക്രി രംഗത്തുള്ള കെ.എസ്. പ്രസാദ് ‘മാധ്യമ’ത്തോട് പറഞ്ഞു. ബുക്ക് ചെയ്ത എട്ട് പരിപാടി റദ്ദായി. പുതിയ ബുക്കിങ് ഒന്നുമില്ല. ഒന്നര ലക്ഷത്തിലധികം രൂപ മുടക്കിയാണ് പരിപാടിക്ക് ഒരുക്കം നടത്തിയത്. എല്ലാം വെറുതെ ആയി. ചെറിയ കലാകാരൻമാരാണ് കൂടുതൽ ദുരിതം അനുഭവിക്കുന്നത്. സീസൺ മുന്നിൽ കണ്ട് നാടകങ്ങൾ ഒരുക്കിയവരും സിനിമാറ്റിക് ഡാൻസ് പരിശീലിച്ചവരുമൊക്കെ പ്രതിസന്ധിയിലാണ്.
അറിയപ്പെടുന്ന ഗായകരേക്കാൾ കൂടുതൽ പ്രയാസം ഒാർക്കസ്ട്രക്കാർക്കും മറ്റുമാണെന്ന് ഗായകൻ നജീം അർഷാദ് പറഞ്ഞു. തെൻറ എട്ട് പരിപാടി റദ്ദായി. ഗായകരിൽ നല്ലൊരു ശതമാനം പേർക്കും പിടിച്ചുനിൽക്കാവുന്ന അവസ്ഥയുണ്ടെങ്കിലും ഒാർക്കസ്ട്രക്കാർ പലരും ഏറെ പ്രയാസത്തിലാണ്. പ്രളയ പശ്ചാത്തലത്തിൽ പരിപാടികൾ റദ്ദാക്കുന്നത് രണ്ടു മാസത്തേക്ക് മാത്രമായി ഒതുക്കണം. വിഷയത്തിൽ സിംഗേഴ്സ് അസോസിയേഷൻ ഒാഫ് മലയാളം മൂവീസ് (സമം) മുഖ്യമന്ത്രിക്ക് നിവേദനം നൽകാനുള്ള ഒരുക്കത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.