????????? ????????????????? ????????????? ?????????? ?????????????? ??????????? ???????????? ?????

ചു​രം ഇ​റ​ങ്ങു​ന്ന​തി​നി​ടെ ബ്രേ​ക്കു​പോ​യ ലോ​റി ഡ്രൈ​വ​ർ മ​ര​ത്തി​ലി​ടി​ച്ചു നി​ർ​ത്തി

നി​ല​മ്പൂ​ർ: പ​ച്ച​ക്ക​റി​യു​മാ​യി നാ​ടു​കാ​ണി ചു​രം ഇ​റ​ങ്ങു​ന്ന​തി​നി​ടെ ലോ​റി​യു​ടെ ബ്രേ​ക്ക് ന​ഷ്​​ട​പ്പെ​ട്ടു. നി​യ​ന്ത്ര​ണം​വി​ട്ട ലോ​റി​യി​ൽ​നി​ന്ന് ക്ലീ​ന​റോ​ട് പു​റ​ത്തേ​ക്ക് ചാ​ടാ​ൻ പ​റ​ഞ്ഞ് ഡ്രൈ​വ​ർ ലോ​റി മ​ര​ത്തി​ലി​ടി​പ്പി​ച്ച് നി​ർ​ത്തി. ഡ്രൈ​വ​ർ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. പു​റ​ത്തേ​ക്ക് ചാ​ടി​യ ചെ​ർ​പ്പു​ള​ശ്ശേ​രി സ്വ​ദേ​ശി​യാ​യ ക്ലീ​ന​റു​ടെ കൈ​യൊ​ടി​ഞ്ഞു.തി​ങ്ക​ളാ​ഴ്ച രാ​ത്രി പ​തി​നൊ​ന്ന​ര​യോ​ടെ​യാ​ണ് സം​ഭ​വം.

വ​ഴി​ക്ക​ട​വ് ആ​ന​മ​റി ചെ​ക്ക്പോ​സ്​​റ്റി​ന് 200 മീ​റ്റ​റോ​ളം അ​ക​ലെ​യാ​ണ് ലോ​റി​യു​ടെ ബ്രേ​ക്ക് പോ​യ​ത്. റോ​ഡി‍​െൻറ ഇ​ട​തു​ഭാ​ഗ​ത്ത് മ​ൺ​തി​ട്ട​ക​ളി​ൽ ലോ​റി ഇ​ടി​പ്പി​ച്ച് നി​ർ​ത്താ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ക​ഴി​ഞ്ഞി​ല്ല. ലോ​റി റോ​ഡ​രി​കി​ലെ മൂ​ന്ന് വൈ​ദ‍്യു​തി തൂ​ണു​ക​ളും ചു​ര​ത്തി​ൽ പ്ര​വൃ​ത്തി ന​ട​ത്തു​ന്ന ഊ​രാ​ളു​ങ്ക​ൽ ലേ​ബ​ർ സൊ​സൈ​റ്റി​യു​ടെ റോ​ഡ​രി​കി​ൽ നി​ർ​ത്തി​യി​ട്ട ഒ​രു മി​നി ഗു​ഡ്സ് വാ​ഹ​ന​വും ത​ക​ർ​ത്തു. ചു​രം ഇ​റ​ക്ക​ത്തി​ൽ വേ​ഗ​ത കൂ​ടി വ​ന്ന ലോ​റി റോ​ഡ​രി​കി​ലെ വ​ലി​യ മ​ര​ത്തി​ൽ ഇ​ടി​പ്പി​ച്ച് ഡ്രൈ​വ​ർ നി​ർ​ത്തു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ വ​ൻ അ​പ​ക​ടം ഒ​ഴി​വാ​യി. ലോ​റി​യു​ടെ മു​ൻ​ഭാ​ഗം പാ​ടെ ത​ക​ർ​ന്നു.

Tags:    
News Summary - kerala accident news malayalam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.