Posted On
date_range Updated On
date_range ഇസ്രായേൽ കമ്യൂണിസ്റ്റ് പാര്‍ട്ടി സയണിസ്റ്റ് ഭീകരതക്കെതിരെ പോരാടുന്നത് അഭിമാനകരം -കെ.ഇ.എന്‍
കുണ്ടറ: നാല് വയസ്സുള്ള കുട്ടി മൂന്ന് വയസ്സുള്ള കുട്ടിയെ വിമോചനത്തിന്റെ പാഠം പഠിപ്പിക്കുന്ന നാടിന്റെ പേരാണ് ഫലസ്തീനെന്ന് പ്രഫ. കെ.ഇ.എന്‍. പുരോഗമന കലാസാഹിത്യ സംഘം ജില്ല പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇസ്രായേലിലെ കമ്യൂണിസ്റ്റ് പാര്‍ട്ടി സയണിസ്റ്റ് ഭീകരതക്കെതിരെ പോരാടുന്നു എന്നുള്ളത് അഭിമാനകരമായ കാര്യമാണ്. യുദ്ധങ്ങളെക്കാള്‍ ഏറെ എതിര്‍ക്കപ്പെടേണ്ടത് യുദ്ധങ്ങള്‍ക്ക് കാരണമായ അധിനിവേശങ്ങെളയാണ് എന്നും അദ്ദേഹം പറഞ്ഞു.
ജില്ല പ്രസിഡന്റ് ബീന സജീവ് അധ്യക്ഷത വഹിച്ചു. സംഘടന റിപ്പോര്‍ട്ട് പ്രഫ. വി.എന്‍. മുരളിയും പ്രവര്‍ത്തന റിപ്പോര്‍ട്ട് ഡോ. സി. ഉണ്ണിക്കൃഷ്ണനും അവതരിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.