Posted On
date_range Updated On
date_range ഇ.ഡിയെ രാഷ്ട്രീയ ആയുധമാക്കുന്നതിന്‍റെ ഉദാഹരണമാണ് കെജ്രിവാളിന്‍റെ അറസ്റ്റ് -സി.പി.എം
തിരുവനന്തപുരം: ഇഡിയെ രാഷ്ട്രീയ ആയുധമാക്കുന്നതിന്‍റെ ഉദാഹരണമാണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്‍റെ അറസ്റ്റെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ജനാധിപത്യ വിശ്വാസികൾ ഇതിനെതിരെ ശക്തമായി പ്രതിഷേധിക്കേണ്ട സമയമാണിത്. തെരഞ്ഞെടുപ്പിൽ ജനങ്ങൾ ബി.ജെ.പിയെ പരാജയപ്പെടുത്തുമെന്ന പരിഭ്രാന്തിയിലാണ് കേന്ദ്ര ഭരണാധികാരികളെന്നതിന്‍റെ തെളിവാണ് ഈ നീക്കങ്ങൾ.
ബി.ജെ.പിയുടെ അധികാര ഗർവ്വിനെ പരാജയപ്പെടുത്താനും രാജ്യത്തിന്‍റെ ജനാധിപത്യത്തെ സംരക്ഷിക്കാനുമുള്ള പോരാട്ടത്തിൽ മുഴുവൻ ജനങ്ങളും അണിനിരക്കണമെന്നും സി.പി.എം ആഹ്വാനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.