ന്യൂഡല്‍ഹി: കീഴാറ്റൂരില്‍ വയല്നികത്തിയല്ലാതെ ദേശീയപാത നിർമിക്കാനാവില്ലെന്ന സംസ്ഥാന സർക്കാറിെൻറ പിടിവാശിയാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് ബി.ജെ.പി നേതാക്കൾ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയും ദേശീയപാത ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചയിൽ ധരിപ്പിച്ചതായി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് വാർത്തസമ്മേളനത്തിൽ പറഞ്ഞു.
വിഷയം പഠിച്ച് തീരുമാനമെടുക്കുമെന്ന് മന്ത്രി നിതിൻ ഗഡ്കരി അറിയിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. ദേശീയപാതയുടെ ഇരുവശവും വികസിപ്പിക്കുക എന്ന നേരത്തെയുള്ള നിർദേശം ചർച്ചചെയ്യാൻ പോലും കുട്ടാക്കാത്ത സമീപനമാണ് സംസ്ഥാന സർക്കാറിനെന്ന് ധരിപ്പിച്ചപ്പോൾ ഉദ്യോഗസ്ഥർ ഇക്കാര്യം മന്ത്രിയോട് സ്ഥരീകരിക്കുകയാണ് ചെയ്തത്. മന്ത്രിയുെട സാന്നിധ്യത്തിൽ കേരളത്തിലെ ദേശീയപാത ഉദ്യോഗസ്ഥരുമായി ഡൽഹിയിലെ ഉന്നത ഉദ്യോഗസ്ഥർ ഫോണിൽ സംസാരിച്ചപ്പോൾ വയൽ നികത്തി മാത്രം റോഡ് കൊണ്ടുപോയാൽ മതിയെന്ന കടുത്ത നിലപാടിലാണ് സംസ്ഥാന സർക്കാർ എന്നാണറിയിച്ചതെന്നും കൃഷ്ണദാസ് പറഞ്ഞു.
കീഴാറ്റൂരിലേത് അതിജീവനത്തിെൻറ സമരമാണെന്നും പാരിസ്ഥിതിക നാശത്തിനിടയാക്കുമെന്നതിനാല് പദ്ധതി പുനഃപരിശോധിക്കണമെന്നും കുടിക്കാഴ്ചയിൽ കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഹര്‍ഷ് വര്‍ധനെയും മന്ത്രി നിതിൻ ഗഡ്കരിയെയും ധരിപ്പിച്ചിരുന്നുവെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.