വിവാദങ്ങളുടെ മറനീക്കി വീണ്ടും വയൽക്കിളികൾ: സമരത്തിൽ നിന്ന്​ പിറകോട്ടില്ല

ത​ളി​പ്പ​റ​മ്പ്: കീ​ഴാ​റ്റൂ​ർ ബൈ​പാ​സ് സ​മ​ര​ത്തി​ൽ പി. ​ജ​യ​രാ​ജ​ൻ ആ​വ​ശ്യ​പ്പെ​ട്ട​തു​കൊ​ണ്ട​ല്ല ലോ​ങ് മാ​ർ​ച്ച് മാ​റ്റി​െ​വ​ച്ച​തെ​ന്നും ഇ​തി​നു മു​മ്പു​ത​ന്നെ മാ​ർ​ച്ച് മാ​റ്റി​വെ​ക്കാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്നു​വെ​ന്നും വ​യ​ൽ​ക്കി​ളി നേ​താ​വ് സു​രേ​ഷ് കീ​ഴാ​റ്റൂ​ർ. വ​യ​ൽ​ക്കി​ളി​ക​ൾ സ​മ​ര​ത്തി​ൽ​നി​ന്ന്​ പി​ന്നോ​ട്ടു പോ​യി​ട്ടി​ല്ലെ​ന്നും വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ സു​രേ​ഷ് വ്യ​ക്​​ത​മാ​ക്കി. സി.​പി.​എം ജി​ല്ല സെ​ക്ര​ട്ട​റി പി. ​ജ​യ​രാ​ജ​നു​മാ​യി വ​യ​ൽ​ക്കി​ളി നേ​താ​വ്​ സു​രേ​ഷ്​ കീ​ഴാ​റ്റൂ​ർ ക​ഴി​ഞ്ഞ​യാ​ഴ്​​ച ച​ർ​ച്ച ന​ട​ത്തി​യി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്ന്​ ലോ​ങ്​​​മാ​ർ​ച്ച്​ മാ​റ്റി​വെ​ച്ചു​വെ​ന്ന നി​ല​യി​ൽ വി​വാ​ദം ഉ​യ​ർ​ന്ന​േ​താ​ടെ​യാ​ണ്​ ഇ​ന്ന​ലെ സു​രേ​ഷ്​ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ നി​ല​പാ​ട്​ വ്യ​ക്​​ത​മാ​ക്കി​യ​ത്. ത​ങ്ങ​ള്‍ക്ക് ഒ​രു രാ​ഷ്​​ട്രീ​യ​ക​ക്ഷി​യും അ​ന്യ​മ​ല്ലെ​ന്ന്​ സു​രേ​ഷ്​ പ​റ​ഞ്ഞു.

വ​യ​ല്‍ സം​ര​ക്ഷി​ക്കാ​ന്‍ പി​ന്തു​ണ ന​ല്‍കു​ന്ന ആ​രു​മാ​യും കൈ​കോ​ര്‍ക്കും. സ​മ​ര​സ​മി​തി​ക്ക് ഒ​രു വാ​തി​ലും അ​ട​ച്ചു​വെ​ക്കാ​നാ​വി​ല്ല. സി.​പി.​എം ജി​ല്ല സെ​ക്ര​ട്ട​റി പി. ​ജ​യ​രാ​ജ​നു​പു​റ​മെ, ഒ. ​രാ​ജ​ഗോ​പാ​ലു​മാ​യും കെ. ​സു​ധാ​ക​ര​നു​മാ​യും കെ.​എ​ന്‍. രാ​മ​ച​ന്ദ്ര​നു​മാ​യു​മൊ​ക്കെ ച​ര്‍ച്ച ന​ട​ത്തി​യി​ട്ടു​ണ്ട്. അ​തൊ​ക്കെ സ​മ​ര​സ​മി​തി​യു​ടെ തീ​രു​മാ​ന​പ്ര​കാ​ര​മാ​ണ്. ലോ​ങ്​ മാ​ര്‍ച്ച് മാ​റ്റി​വെ​ക്ക​ണ​മെ​ന്ന് ജ​യ​രാ​ജ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട​ത് ശ​രി​യാ​ണെ​ങ്കി​ലും ഇ​തേ​ക്കു​റി​ച്ച് താ​ന്‍ ഒ​രു​വി​ധ ഉ​റ​പ്പും ന​ല്‍കി​യി​ട്ടി​ല്ല. ഐ​ക്യ​ദാ​ര്‍ഢ്യ സ​മി​തി​യാ​ണ് ലോ​ങ്​ മാ​ര്‍ച്ച് മ​ഴ​ക്കാ​ലം ക​ഴി​ഞ്ഞ​തി​നു​ശേ​ഷം ന​ട​ത്താ​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച​ത്.  

ന​മ്പ്രാ​ട​ത്ത് ജാ​ന​കി​യ​മ്മ, സി. ​മ​നോ​ഹ​ര​ന്‍, കെ.​പി. മ​ഹേ​ഷ്, കെ. ​വി​നീ​ത് എ​ന്നി​വ​രും വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ സം​ബ​ന്ധി​ച്ചു. അ​തേ​സ​മ​യം, സു​രേ​ഷു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യു​ടെ പ​ശ്ചാ​ത്ത​ലം വി​വ​രി​ച്ച്​ പി. ​ജ​യ​രാ​ജ​ൻ, വ​യ​ൽ​ക്കി​ളി​ക​ൾ ശ​ത്രു​ക്ക​ള​ല്ല എ​ന്ന നി​ല​യി​ൽ ഫേ​സ്​​ബു​ക്ക്​ കു​റി​പ്പി​ൽ പ്ര​തി​ക​രി​ച്ചി​രു​ന്നു. 

കീ​ഴാ​റ്റൂ​ർ ബൈ​പാ​സ് വി​രു​ദ്ധ സ​മ​രം ന​ട​ത്തി​യ​വ​രു​മാ​യി താ​ൻ ന​ട​ത്തി​യ​ത്​  ര​ഹ​സ്യ ച​ർ​ച്ച അ​ല്ലെ​ന്നും ഇൗ ​വി​ഷ​യ​ത്തി​ൽ എ​ല്ലാ​വ​രു​മാ​യും കൂ​ടി​യാ​ലോ​ച​ന ന​ട​ത്താ​നു​ള്ള പാ​ർ​ട്ടി തീ​രു​മാ​ന​മ​നു​സ​രി​ച്ചു​ള്ള ഒ​ന്നാ​ണെ​ന്നും ജ​യ​രാ​ജ​ൻ വ്യ​ക്​​ത​മാ​ക്കി. 

Tags:    
News Summary - Keezhattoor Bypass Vayal Kilikal will start Strike -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.