ബിനോയ് വിശ്വത്തെ സെക്രട്ടറിയാക്കിയതിനെതിരെ കെ.ഇ. ഇസ്മാഈൽ; പിന്തുടർച്ചാവകാശം കമ്യൂണിസ്റ്റ് വിരുദ്ധമെന്ന് പ്രതികരണം

തിരുവനന്തപുരം: ബിനോയ് വിശ്വം എം.പിയെ സി.പി.ഐ സംസ്ഥാന സെക്രട്ടറിയാക്കിയത് കീഴ് വഴക്കം ലംഘിച്ചെന്ന് മുതിർന്ന നേതാവ് കെ.ഇ. ഇസ്മാഈൽ. പിന്തുടർച്ചാവകാശം കമ്യൂണിസ്റ്റ് വിരുദ്ധമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കാനം രാജേന്ദ്രന്‍റെ കത്തിന്‍റെ അടിസ്ഥാനത്തിൽ മാത്രം സെക്രട്ടറിയെ തീരുമാനിച്ചത് ശരിയായില്ല. സംസ്ഥാന കൗൺസിൽ ചേർന്നാണ് സെക്രട്ടറിയെ പ്രഖ്യാപിക്കേണ്ടതെന്നും കെ.ഇ. ഇസ്മാഈൽ പറഞ്ഞു.

കത്തിലൂടെ സംസ്ഥാന സെക്രട്ടറിയെ നിർദേശിച്ചത് പുതിയ കീഴ് വഴക്കത്തിനാണ് വഴിവെച്ചത്. അടിയന്തരമായി തെരഞ്ഞെടുപ്പ് നടത്തേണ്ടതുണ്ടോ എന്ന വിമർശനവും ഉയർന്നു. പ്രകാശ് ബാബുവും ചന്ദ്രമോഹനുമാണ് തെരഞ്ഞെടുപ്പ് നടപടിക്രമം തെറ്റാണെന്ന് പറഞ്ഞത്. അതേ അഭിപ്രായമാണ് തനിക്കും ഉള്ളത്. ബിനോയ് വിശ്വത്തോട് വിയോജിപ്പില്ലെന്നും കെ.ഇ. ഇസ്മാഈൽ വ്യക്തമാക്കി.

ആരോഗ്യ പ്രശ്നങ്ങളെ തുടർന്നാണ് കാനം രാജേന്ദ്രൻ സംസ്ഥാന സെക്രട്ടറിയുടെ ചുമതലയിൽ നിന്ന് അവധി എടുത്തത്. ഇക്കാര്യം ചൂണ്ടിക്കാട്ടി പാർട്ടിക്ക് നൽകിയ കത്തിൽ ബിനോയ് വിശ്വത്തിന് സെക്രട്ടറിയുടെ താൽകാലിക ചുമതല നൽകാൻ ശിപാർശ ചെയ്തിരുന്നു.

കാനത്തിന്‍റെ നിര്യാണത്തിന് പിന്നാലെ കത്ത് കൂടി പരിഗണിച്ച് ബിനോയ് വിശ്വത്തിന് സെക്രട്ടറിയുടെ താൽകാലിക ചുമതല നൽകുകയായിരുന്നു.

Tags:    
News Summary - KE Ismail said that making Binoy Viswam the state secretary was a violation of subordination

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.