ഇ​സ്​​മയി​ലിന്‍റെ പരാതി ചർച്ച ചെയ്യുമെന്ന് എസ്. സുധാകർ റെഡ്ഢി

മലപ്പുറം: പ്രവർത്തന റിപ്പോർട്ടിലെ പരാമർശങ്ങൾ സംബന്ധിച്ച കെ.​ഇ. ഇ​സ്​​മ​യി​ലിന്‍റെ പരാതി പരിശോധിക്കുമെന്ന് സി.പി.ഐ ദേശീയ ജനറൽ സെക്രട്ടറി എസ്. സുധാകർ റെഡ്ഢി. പ്രശ്നങ്ങളുണ്ടെങ്കിൽ പാർട്ടി ചർച്ച ചെയ്യും. എല്ലാ കാര്യങ്ങളും പുറത്ത് പറയാനാവില്ലെന്നും സുധാകർ റെഡ്ഢി മാധ്യമങ്ങളോട് പറഞ്ഞു. 

സി.പി.​െഎ സംസ്​ഥാന സമ്മേളനത്തിൽ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിലാണ് ദേ​ശീ​യ എ​ക്​​സി​ക്യൂ​ട്ടി​വ്​ അം​ഗം കെ.​ഇ. ഇ​സ്​​മ​യി​ലിനെതിരെ കടുത്ത പരാമർശമുള്ളത്. പാ​ർ​ട്ടി തീ​രു​മാ​ന​ത്തെ ത​ള്ളി​പ്പ​റ​ഞ്ഞെ​ന്നും പാ​ർ​ട്ടി​യെ അ​റി​യി​ക്കാ​തെ വി​ദേ​ശ​യാ​ത്ര ന​ട​ത്തി​യെ​ന്നും യു.​എ.​ഇ​യി​ലെ പാ​ർ​ട്ടി​ഘ​ട​ക​ങ്ങ​ളെ അ​റി​യി​ക്കാ​തെ ഫ​ണ്ട്​ പി​രി​വ്​ ന​ട​ത്തി​യെ​ന്നും ഉൾപ്പെടെ ഇ​സ്​​മ​യി​ലിന്‍റെ ന​ട​പ​ടി​ക​ളെ രൂ​ക്ഷ​മാ​യ ഭാ​ഷ​യി​ലാ​ണ് റി​പ്പോ​ർ​ട്ട്​ കു​റ്റ​പ്പെ​ടു​ത്തു​ന്നത്​. 

യു.​എ.​ഇ​യി​ൽ ​നി​ന്ന്​ ല​ഭി​ച്ച പ​രാ​തി​യു​ടെ അ​ടി​സ്​​ഥാ​ന​ത്തി​ലു​ള്ള തീ​രു​മാ​ന​ങ്ങ​ളാ​യാ​ണ്​ ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി​യി​രി​ക്കു​ന്ന​ത്. ആ​ഡം​ബ​ര ഹോ​ട്ട​ലു​ക​ളി​ൽ താ​മ​സി​ച്ചെ​ന്നും വി​മ​ർ​ശി​ച്ച​യാ​ളെ ക​ഴി​ഞ്ഞ സ​മ്മേ​ള​ന​ത്തി​ലെ പൊ​തു​ച​ർ​ച്ച​യി​ൽ പ​െ​ങ്ക​ടു​ക്കാ​ൻ അ​നു​വ​ദി​ച്ചി​ല്ലെ​ന്നും യു.​എ.​ഇ​യി​ലെ പാ​ർ​ട്ടി ബ്രാ​ഞ്ചു​ക​ളു​ടെ കോ​ഒാ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി ക​ൺ​വീ​ന​ർ പി.​എം. പ്ര​കാ​ശ​ൻ കേ​ന്ദ്ര ക​ൺ​ട്രോ​ൾ ക​മീ​ഷ​ന്​ ന​ൽ​കി​യ പ​രാ​തി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു. ഇ​ക്കാ​ര്യ​ങ്ങ​ളെ​ല്ലാം ശ​രി​വെ​ക്കു​ന്ന നി​ല​യി​ലാ​ണ്​ റി​പ്പോ​ർ​ട്ട്. 

Tags:    
News Summary - KE Ismail Petition Party will Considered says S Sudhakara Reddy -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.