മാളയിൽ യു.ഡി.എഫ് സ്ഥാനാർഥി ഒ.ജെ. ജനീഷിന്റെ തെരഞ്ഞെടുപ്പ് കൺവെൻഷൻ എ.ഐ.സി.സി ജനറൽ സെ​ക്ര​ട്ട​റി കെ.സി. വേണു​ഗോപാൽ ഉദ്ഘാടനം ചെയ്യുന്നു

ഇടതുപക്ഷത്തിന്‍റെ സ്ഥാനാർഥി പട്ടിക ദുരൂഹം -കെ.സി. വേണുഗോപാൽ

മാള: ഇടതുപക്ഷത്തിന്‍റെ സ്ഥാനാർഥി പട്ടിക ദുരൂഹമാണെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. പാലക്കാ‌‌‌ട്, തൃശൂർ ജില്ലകളിലെ സ്ഥാനാർഥി പ‌ട്ടിക കണ്ടാൽ ഇത് വ്യക്തമാകും. ഇടതുപക്ഷവും ബി.ജെ.പിയും പരസ്പരം സഹകരിച്ച് മത്സരിക്കാനാണ് പരിപാടി. മാളയിൽ യു.ഡി.എഫ് സ്ഥാനാർഥി ഒ.ജെ. ജനീഷിന്റെ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.പി.സി.സി ജനറൽ സെക്രട്ടറി ടി.യു. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു.

ബെന്നി ബെഹനാൻ എം.പി, ഡി.സി.സി പ്രസിഡന്റ് ജോസഫ് ടാജറ്റ്, കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ ജോസ് വള്ളൂർ, എം.പി. വിൻസെന്റ്, സുനിൽ അന്തിക്കാട്, കെ.എസ്‌.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ, കേരള കോൺഗ്രസ് ജില്ല പ്രസിഡന്റ് സി.വി. കുരിയാക്കോസ്, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ വി.എ. അബ്ദുൽ കരീം, പി.ഡി. ജോസ്, എ.എ. അഷറഫ്, കെ.കെ. രവി നമ്പൂതിരി, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റുമാരായ എൻ.എസ്. വിജയൻ, ഇ.എസ്. സാബു തുടങ്ങിയവർ സംസാരിച്ചു.

മുഖ്യമന്ത്രി മനുഷ്യരെ അപമാനിക്കുന്നു -രമേശ് ചെന്നിത്തല

ഇരിങ്ങാലക്കുട: കേരളത്തിലെ മനുഷ്യരെ അപമാനിക്കുന്ന ജോലിയാണ് മുഖ്യമന്ത്രി ഏറ്റെടുത്തിരിക്കുന്നതെന്ന് കോൺഗ്രസ് വര്‍ക്കിങ് കമ്മറ്റി അംഗം രമേശ് ചെന്നിത്തല. 63 വർഷക്കാലം പാർട്ടിക്ക് വേണ്ടി ജീവിതം സമർപ്പിച്ച ജി. സുധാകരനെ ചെറ്റയെന്നാണ് മുഖ്യമന്ത്രി ആക്ഷേപിച്ചതെന്നും യുഡിഎഫ് ഇരിങ്ങാലക്കുട നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യവെ അദ്ദേഹം പറഞ്ഞു. ചെയർമാൻ എം.പി. ജാക്സൺ, സ്ഥാനാർഥി തോമസ് ഉണ്ണിയാടൻ, ഡി.സി.സി പ്രസിഡന്റ ജോസഫ് ടാജറ്റ് തുടങ്ങിയവർ സംസാരിച്ചു. 

Tags:    
News Summary - K.C. Venugopal says Left's candidate list is a mystery

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.