അഴിമതി തുറന്ന് പറഞ്ഞതിനാലാണ് യു.ഡി.എഫില്‍ നിന്ന് പുറത്ത് പോകേണ്ടി വന്നത് - ഗണേഷ് കുമാര്‍

കൊല്ലം: പാലാരിവട്ടം മേൽപ്പാലം അഴിമതിയെ കുറിച്ച് തുറന്ന് പറഞ്ഞതിനാലാണ് യു.ഡി.എഫില്‍ നിന്ന് പുറത്ത് പോകേണ്ടി വ ന്നതെന്ന് കേരള കോൺഗ്രസ് (ബി) നേതാവ് കെ.ബി ഗണേഷ് കുമാര്‍ എം.എല്‍.എ. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം യു.ഡി.എഫിനെതിരെ ആരോപണം ഉന്നയിച്ചത്.

മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയോട് തെളിവുകള്‍ സഹിതം അന്ന് പരാതിപ്പെട്ടിരുന്നു. എന്നാല്‍ പരാതി നല്‍കിയതിന്‍റെ പേരില്‍ അപമാനിതനായി പുറത്ത് പോകേണ്ടി വന്നു. അന്നത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്ന ഇബ്രാഹിം കുഞ്ഞ് അറിയാതെ പാലാരിവട്ടത്തെ അഴിമതി നടക്കില്ല.

യു.ഡി.എഫ് സര്‍ക്കാറിന്‍റെ കാലത്ത് നടന്ന മറ്റു പൊതുമരാമത്ത് പദ്ധതികളിലും അഴിമതി നടന്നിട്ടുണ്ട്. പാലാരിവട്ടം പാലം നിര്‍മ്മിച്ച കമ്പനിയുടേതടക്കം എല്ലാ പദ്ധതികളും പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - KB Ganesh Kumar on Palarivattom Over bridge-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.