Posted On
date_range Updated On
date_range കാവ്യ മാധവനെ വീട്ടിലെത്തി ചോദ്യം ചെയ്യാനാവില്ലെന്ന് ക്രൈംബ്രാഞ്ച്
കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണത്തിന്റെ ഭാഗമായി നടി കാവ്യ മാധവനെ വീട്ടിൽ ചെന്ന് ചോദ്യം ചെയ്യാനാവില്ലെന്ന് ക്രൈംബ്രാഞ്ച്. തിങ്കളാഴ്‌ചത്തെ ചോദ്യം ചെയ്യൽ ബുധനാഴ്‌ചത്തേക്ക് മാറ്റിയിരുന്നു.
ബുധൻ ഉച്ചക്ക് രണ്ടിനു ശേഷം ആലുവയിലെ പത്മസരോവരം വീട്ടിലെത്തി ചോദ്യം ചെയ്യണമെന്ന കാവ്യയുടെ അപേക്ഷയാണ് തള്ളിയത്. വീടൊഴികെ സ്വതന്ത്രമായ മറ്റൊരു സ്ഥലത്ത് ചോദ്യം ചെയ്യാമെന്ന നിലപാടിലാണ് ക്രൈംബ്രാഞ്ച്.
അസൗകര്യമുള്ളതിനാൽ മറ്റൊരു ദിവസം അനുവദിക്കണമെന്ന് കാവ്യ അന്വേഷണ സംഘത്തോട് അപേക്ഷിച്ചിരുന്നു. തുടർന്നാണ് ചോദ്യം ചെയ്യൽ മാറ്റിയത്.
ഡിവൈ.എസ്.പി ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള സംഘമായിരിക്കും ചോദ്യം ചെയ്യുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.