ബംഗളൂരു: ‘അവരുടെ വേർപാട് എന്നെ ഏറെ വേദനിപ്പിക്കുന്നു. അന്നൊരു ദിവസം ഒരച്ഛനെ പോ ലെ എെൻറ ജീവിതത്തിലേക്ക് എത്തിച്ചതിന് ദൈവത്തിന് നന്ദി. ബൈജു അങ്കിളിനും ഗിരീഷ് അങ് കിളിനും നന്ദി! നിങ്ങളെെൻറ ജീവൻ രക്ഷിച്ചു. നിങ്ങളുടെ ആത്മാവിന് നിത്യശാന്തി ലഭിക്കെ ട്ട!’
അവിനാശിയിൽ ബസപകടത്തിൽ മരിച്ച ഡ്രൈവർമാരായ ഗിരീഷ്, ബൈജു എന്നിവർക്ക് ആത്മശാന്തി നേർന്ന് ഡോ. കവിതവാര്യരുടെ ഫേസ്ബുക്ക് കുറിപ്പ്. ഒരു ബസ് യാത്രക്കിടെ അസുഖബാധിതയായ തനിക്കുവേണ്ടി പിതാവിെൻറ കരുതലോടെ ഒരു രാത്രി ആശുപത്രിയിൽ കൂട്ടിരുന്ന ബൈജുവിനെയും സഹായം ചെയ്ത ഗിരീഷിനെയും എളുപ്പം മറക്കാനാവില്ല ഡോ. കവിത വാര്യർക്ക്.
2018 ജൂൺ മൂന്നിനാണ് സംഭവം. എറണാകുളത്തു നിന്ന് ബംഗളൂരുവിലേക്ക് പുറപ്പെട്ട കെ.എസ്.ആർ.ടി.സി ബസ് പുലർച്ചയോടെ തമിഴ്നാട്-കർണാടക അതിർത്തി പട്ടണമായ ഹൊസൂരിലെത്തി. ഇൗസമയം കവിതക്ക് അപസ്മാര ബാധയുണ്ടായി. ആശുപത്രിയിൽ അഡ്മിറ്റ് ചെയ്ത ശേഷം ജീവനക്കാരായ ഗിരീഷും ബൈജുവും ബംഗളൂരുവിലെ കൺട്രോൾ റൂമിൽ വിളിച്ചു. കവിതയുടെ ബന്ധുക്കൾ ആശുപത്രിയിലെത്തുംവരെ ബൈജു കൂട്ടിരിപ്പുകാരനായി.
കെ.എസ്.ആർ.ടി.സിയുടെ അഭിമാനം ഉയർത്തിയ ബൈജുവിനെയും ഗിരീഷിനെയും അന്നത്തെ എം.ഡി ടോമിൻ ജെ. തച്ചങ്കരി പ്രത്യേകം അഭിനന്ദിച്ചിരുന്നു. എന്നാൽ, ഒന്നരവർഷങ്ങൾക്കിപ്പുറം ഇരുവർക്കുമായി മറ്റൊരു കുറിപ്പ് ഹൃദയവേദനയോടെയാണ് കവിത വ്യാഴാഴ്ച പങ്കുവെച്ചത്.
തെൻറ ജീവിതത്തിൽ ഏറ്റവും പ്രയാസമേറിയ ദിനത്തിലായിരുന്നു ബൈജുവിനെയും ഗിരീഷിനെയും പരിചയപ്പെട്ടത്. വിവാഹമോചനത്തിെൻറ വക്കിലായിരുന്നു ദാമ്പത്യം. കുഞ്ഞിന് രണ്ടു വയസ്സായിരുന്നു. ജോലി ചെയ്യുന്ന ബംഗളൂരുവിലെ ആശുപത്രിയിലേക്ക് പതിവുമടക്കമായിരുന്നു. ആകപ്പാടെ മനസ്സിൽ ഒരു വിങ്ങൽ. അസ്വസ്ഥതയുണ്ടെന്ന് ബസിൽ കയറുേമ്പാൾ അറിയിച്ചപ്പോൾ പേടിക്കേണ്ടെന്നും ഞങ്ങളൊക്കെ കൂടെയില്ലേ എന്നും സമാധാനിപ്പിച്ചത് ബൈജുവാണ്. ഞെട്ടലിൽ നിന്ന് കവിത ഇപ്പോഴും മുക്തമായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.