Posted On
date_range Updated On
date_range ഉത്സവത്തിനിടെ കതിന പൊട്ടിത്തെറിച്ച് നാലുപേർക്ക് പരിക്ക്
തൃശൂർ: പാലക്കൽ ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിനിടെ കതിന പൊട്ടിത്തെറിച്ച് നാലുപേർക്ക് പരിക്കേറ്റു. വഴിപാടായി നൽകുന്ന കതിന പൊട്ടിക്കുന്നതിനിടെയാണ് അപകടം. വെടിക്കെട്ട് ജോലിക്കാർക്കാണ് പരിക്കേറ്റത്.
വരവൂർ സ്വദേശികളായ ഷാൻജിത്ത് (27), രാജേഷ് (37), ശ്യാംലാൽ (28), ശബരി (18) എന്നിവർക്കാണ് പരിക്കേറ്റത്. നാലുപേരെയും തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെയിലിന്റെ കാഠിന്യം കാരണം കതിന പൊട്ടിത്തെറിക്കുകയായിരുന്നു. പരിക്ക് ഗുരുതരമല്ലെന്നും പൂരം സാധാരണ രീതിയിൽ നടക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.