കഠ്​വ-ഉന്നാവ: അനുയായികളുടെ ക്രൂരതക്ക്​ പ്രധാനമന്ത്രി രാജ്യത്തോട് മാപ്പ്​ പറയണം: ഹസൻ

തൃശൂര്‍: കത്വവ, ഉന്നവാ സംഭവങ്ങളില്‍ പ്രതിഷേധിച്ചും പ്രതികള്‍ക്ക് കടുത്ത ശിക്ഷ ലഭിക്കാന്‍ നടപടികളെടുക്കണമെന്നാവശ്യപ്പെട്ടും 19 ന് ഇടുക്കി ജില്ല ഒഴികെ സംസ്ഥാനത്തെ മുഴുവന്‍ ബൂത്തുകളിലും കോണ്‍ഗ്രസി​​​​െൻറ നേതൃത്വത്തില്‍ ജനകീയ പ്രതിഷേധ ജ്വാല തെളിയിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്‍്റ് എം.എം.ഹസന്‍ വാർത്താ സമ്മേളനത്തില്‍ പറഞ്ഞു. ജനമോചന യാത്രയയുടെ ഭാഗമായി തൃശൂരില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് ഈക്കാര്യം അറിയിച്ചത്. 

വേട്ടക്കാര്‍ക്ക് സംരക്ഷണം നല്‍കുന്ന സമീപനമാണ് ബി.ജെ.പിയും സംഘപരിവാരവും നടത്തുന്നത്. കുട്ടിയുടെ അഭിഭാഷകക്ക്​ പോലും വധഭീഷണി ഉയര്‍ന്നിരിക്കുന്ന സാഹചര്യമാണ് ഉള്ളത്. ത​​​​െൻറ അനുയായികള്‍ നടത്തുന്ന ക്രൂരത സ്വയം ഏറ്റെടുത്ത് രാജ്യത്തോട് ക്ഷമാപണം നടത്താന്‍ പ്രധാനമന്ത്രി തയാറാകണമെന്ന് ഹസന്‍ ആവശ്യപ്പെട്ടു. പാര്‍ലിമ​​​െൻറ്​ സ്തംഭിച്ചതിനെതിരെയല്ല പ്രധാനമന്ത്രിയും ബി.ജെ.പി അധ്യക്ഷനും ഉപവാസം നടത്തേണ്ടത്. തങ്ങളുടെ അണികള്‍ക്ക് സദ്ബുദ്ധി വരുത്താനാണ് ഉപവാസം വേണ്ടതെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. 

Tags:    
News Summary - Kathuva-Unnava: PM Apologize To Country - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.