Posted On
date_range Updated On
date_range കഥകളിക്കിടെ കലാകാരൻ കുഴഞ്ഞുവീണ് മരിച്ചു
ചേർത്തല: കഥകളിക്കിടെ കലാകാരൻ കുഴഞ്ഞുവീണ് മരിച്ചു. ആർ.എൽ.വി രഘുനാഥ് മഹിപാൽ (25) ആണ് മരിച്ചത്. തൃപ്പൂണിത്തുറ കാഞ്ഞിരമറ്റം സ്വദേശിയായ രഘുനാഥ് ആർ.എൽ.വി കോളജിലെ വിദ്യാർഥിയാണ്.
പുലർച്ചെ 12.30നാണ് സംഭവം. ചേർത്തല മരുത്തോർവട്ടം ധന്വന്തരി മഹാക്ഷേത്രത്തിൽ കഥകളി അവതരിപ്പിക്കുന്നതിനിടെ ആണ് കുഴഞ്ഞുവീണത്.
കഥകളി പുറപ്പാടിന് ശേഷം ഗുരുദക്ഷിണ കഥയിലെ വാസുദേവരുടെ വേഷം കെട്ടുമ്പോൾ അരങ്ങിൽ കുഴഞ്ഞുവീഴുകയായിരുന്നു.
ഉടൻ തന്നെ സംഘാടകർ ചേർത്തലയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും.
എറണാകുളം കാഞ്ഞിരമറ്റം കൊല്ലാനിരപ്പേൽ മഹിപാലിന്റെയും രതിയുടെയും മകനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.