പ്രാണവായുവാണ്​.. കാസർകോടിന്​ ഉടൻ വേണം 150 സിലിണ്ടർ

കാസർകോട്​: ഇത്​ പ്രാണവായുവി​െൻറ പ്രശ്​നമാണ്​. കാസർകോടിന്​ അടിയന്തരമായി വേണം​ 150 ഒാക്​സിജൻ സിലിണ്ടറുകൾ കൂടി​. ജില്ല കലക്​ടറുടെ ഒാക്​സിജൻ സിലിണ്ടർ ചലഞ്ച്​ വഴി 150 സിലിണ്ടർ കഴിഞ്ഞ ദിവസം ലഭിച്ചു. അഹ്​മദാബാദിൽ സിലിണ്ടറിന്​ ഒാർഡർ നൽകിയിട്ടുണ്ടെങ്കിലും കിട്ടാൻ വൈകും. അതിനാൽ ഇനി 150 എണ്ണം കൂടി ഉടൻ വേണം. അതിനായി ശ്രമിക്കുകയാണ് ഒരുനാട്​​.

നിലവില്‍ 17365 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. രോഗികളിൽ 95ശതമാനം പേരും വീടുകളിലാണ്​ കഴിയുന്നത്​. 682 പേര്‍ മാത്രമാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. അതില്‍ തന്നെ ഓക്‌സിജന്‍ ആവശ്യമുള്ളവരുടെ എണ്ണം കുറവാണ്.

സർക്കാർ, സ്വകാര്യ ആശുപത്രികളിലായി ജില്ലയിൽ പ്രതിദിനം 360 ഓക്സിജൻ സിലണ്ടറുകളാണ്​ വേണ്ടത്​. ഇത്​ മുഴുവൻ അതത്​ ദിവസം ഉപയോഗിക്കേണ്ടി വരാറില്ല. ഒരു 360 കൂടി കിട്ടിയാൽ റെഗുലർ ചികിൽസയെ ഒരുനിലക്കും ബാധിക്കില്ല. ഒാക്​സിജൻ സിലിണ്ടർ ചലഞ്ച്​ വഴി 150 എണ്ണം ലഭിച്ചതിനാൽ ഇനി അത്രയും കൂടി കിട്ടിയാൽ പ്രതിസന്ധി പരിഹരിക്കാൻ കഴിയുമെന്നാണ്​ പ്രതീക്ഷ.

റവന്യു മന്ത്രി പറഞ്ഞത്​..

ഓക്‌സിജന്‍ സിലിണ്ടര്‍ ദൗർലഭ്യം പരിഹരിക്കാൻ നടപടിയെടുത്തതായി കാസർകോട്​ ജില്ലയിലെ ഏക മന്ത്രി ഇ. ചന്ദ്രശേഖരൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ജില്ലയില്‍ 147 ഓക്സിജൻ ബെഡുകൾ ആണുള്ളത്. ഇത് 1016 ആക്കാൻ ശ്രമിക്കുകയാണ്. 13 ലക്ഷത്തില്‍ അധികം ജനസംഖ്യയാണ് കാസർകോട്​ ജില്ലയിലുള്ളത്. ഇതിൽ 3.3 ശതമാനം പേര്‍ക്ക് ഇതിനകം വാക്‌സിന്‍ നല്‍കി കഴിഞ്ഞു. വാക്​സിൻ കിട്ടുന്ന മുറക്ക്​ ഇനിയും നൽകും.

54 വെൻറിലേറ്ററുകളാണ് ജില്ലയിലുള്ളത്. ഇതില്‍ ഏഴ് വെൻറിലേറ്ററുകളില്‍ മാത്രമാണ് നിലവില്‍ രോഗികള്‍ ഉള്ളത്​. അതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല.


വഞ്ചിച്ചത്​ മംഗളൂരു പ്ലാൻറ്​

കേരളത്തി​ലാണെങ്കിലും കാസർകോട്ടുകാർ എന്തിനും ഏതിനും കൂടുതൽ ആശ്രയിക്കുന്നത്​ തൊട്ടടുത്തെ മംഗളൂരുവിനെയാണ്​. പതിവുപോലെ കഴിഞ്ഞ ശനിയാഴ്​ച മംഗളുരുവിലെ മലബാർ പ്ലാൻറിൽൽ മെഡിക്കൽ ഒാക്​സിജനായി വന്നപ്പോഴാണ്​ സംസ്​ഥാനങ്ങളുടെ ​ഭൂപട​മൊക്കെ ഇത്രയും ദുഷ്​കരമാണെന്ന്​ തിരിച്ചറിഞ്ഞത്​.

ഇതര സംസ്​ഥാനങ്ങൾക്ക്​ ഒാക്​സിജൻ കൊടുക്കുന്നതിന്​ കർണാടക വിലക്കിയിരിക്കുന്നു. ദിനംപ്രതി ഒരു സ്വകാര്യ ആശുപത്രി തന്നെ 75 വരെ സിലിണ്ടർ ഇറക്കിയ പ്ലാൻറിൽനിന്നാണ്​ ഇനിയില്ലെന്ന്​ മറുപടി ലഭിച്ചത്​. എം.എൽ.എയും കലക്​ടറുമെല്ലാം ഇടപെ​െട്ടങ്കിലും ഫലമൊന്നുമുണ്ടായില്ല. വിഷയത്തിൽ കാര്യമായി ആരും ഇടപെടാതെ വന്നപ്പോ ആശുപത്രികളിൽ ഒാക്​സിജൻ ക്ഷാമം വന്നു. ​രോഗിക​ളെ കയ്യൊഴിഞ്ഞു. കാസർകോ​െട്ട സ്വകാര്യ ആശുപത്രികൾ കൈയൊഴിഞ്ഞ രോഗികളെ കൊണ്ടുപോയതും മംഗളൂരുവിലെ ആശുപത്രികളിലേക്ക്​.

ജില്ലയിലെ പ്രതിസന്ധി കേരളമാകെ ചർച്ചയായപ്പോഴാണ്​​ ജില്ല ഭരണകൂടവും മന്ത്രിയുമെല്ലാം സജീവമായി ഇടപെടാൻ തുടങ്ങിയത്​.

കണ്ണൂരിൽനിന്ന്​ കിട്ടണം

മംഗളൂരു വാതിൽ കൊട്ടിയടച്ചതിനാൽ പ്രതിദിനം 300 സിലിണ്ടർ ഓക്‌സിജൻ കണ്ണൂർ ബാൽകോയിൽനിന്ന് ഉറപ്പുവരുത്താനാണ്​ ജില്ല ദുരന്ത നിവാരണ സമിതിയുടെ തീരുമാനം. വീടുകളിൽ കഴിയുന്ന കോവിഡ് രോഗികളുടെ ഓക്‌സിജൻ ലെവൽ നിരന്തരമായി പരിശോധിക്കുന്നതിന് അടിയന്തിരമായി 2,000 പൾസ് ഓക്‌സിമീറ്റർ വാങ്ങും. ഇതിനായി ജില്ലാ പഞ്ചായത്ത് ഫണ്ട് അനുവദിക്കും. കോവിഡ് രോഗികൾക്ക് ചികിത്സാ സൗകര്യം ഒരുക്കാത്ത സ്വകാര്യ ആശുപത്രികളിലെ സൗകര്യങ്ങൾ സർക്കാർ ഏറ്റെടുക്കും.

Tags:    
News Summary - Kasargod needs 150 cylinders soon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.