Representational Image

കാസർകോട് തോണി അപകടം; മൂന്ന് മത്സ്യത്തൊഴിലാളികളെ കാണാനില്ല

കാസർകോട്: കാസർകോട് കീഴൂരിൽ ഫൈബർ തോണി മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് മത്സ്യത്തൊഴിലാളികളെ കാണാനില്ല. കസബ സ്വദേശികളായ സന്ദീപ്, രതീഷ്, കാർത്തിക് എന്നിവരെയാണ് കാണായത്. കീഴൂർ കടപ്പുറം ഹാർബറിലാണ് സംഭവം.

തോണിയിൽ ഏഴു പേരാണ് ഉണ്ടായിരുന്നത്. മണിക്കുട്ടൻ, രവി, ശശി, ഷിബിൻ എന്നിവരാണ് നീന്തി രക്ഷപ്പെട്ടത്. നിസാരപരിക്കേറ്റ ഇവരെ കാസർകോട് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അഴിമുഖത്ത് ചുഴിയിൽപ്പെട്ടാണ് തോണി മറിഞ്ഞത്. കാണാതായവർക്കായി തീരദേശ പൊലീസും നാട്ടുകാരും തെരച്ചിൽ നടത്തുന്നു. 

Tags:    
News Summary - Kasargod boat accident; Three fishermen are missing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.