ബോവിക്കാനത്ത് മുളിയാർ പോസ്റ്റ് ഓഫിസ് പരിസരത്ത്
കഴിഞ്ഞ ദിവസം സ്ഥാപിച്ച റീചാർജിങ് സ്റ്റേഷൻ
Posted On
date_range Updated On
date_range വാഹന റീചാർജിങ് സ്റ്റേഷനുകൾ സ്ഥാപിച്ചു തുടങ്ങി
മുളിയാർ: കെ.എസ്.ഇ.ബി ജില്ലയിൽ വൈദ്യുതി വാഹനങ്ങൾക്ക് റീചാർജിങ് സ്റ്റേഷനുകൾ സ്ഥാപിച്ചു തുടങ്ങി. 37 സ്ഥലത്താണ് ഇപ്പോൾ റീചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നത്. ബോവിക്കാനത്ത് മുളിയാർ പോസ്റ്റ് ഓഫിസ് പരിസരത്ത് കഴിഞ്ഞ ദിവസം റീചാർജ് സ്റ്റേഷൻ സ്ഥാപിച്ചു.
മുളിയാറിൽ റീ ചാർജിങ് സ്റ്റേഷൻ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കേരള മുസ്‍ലിം ജമാഅത്ത് മുളിയാർ സർക്കിൾ ജനറൽ സെക്രട്ടറി ആലൂർ ടി.എ. മഹ്മൂദ് ഹാജി വൈദ്യുതി മന്ത്രിക്കു നിവേദനം നൽകിയിരുന്നു. ഇതിനുള്ള മറുപടിയിലാണ് ജില്ലയിൽ 37 ഇടത്ത് റീചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കുമെന്ന് അറിയിച്ചത്. കാഞ്ഞങ്ങാട് സബ് സ്റ്റേഷൻ പരിസരത്ത് ഫാസ്റ്റ് ചാർജ് സ്റ്റേഷൻ പ്രവർത്തനം ആരംഭിക്കുമെന്നും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.