ജില്ലയിൽ പി.ജെ.ജോസഫ്​, പി.സി. തോമസ്​ വിഭാഗം നേതാക്കൾ പാർട്ടിവിട്ടു

കാസർകോട്​: പി.സി തോമസ്​ വിഭാഗം കേരള കോൺഗ്രസ് ജില്ല പ്രസിഡൻറ്​ ജേക്കബ് കാനാട്ട്​, പി.ജെ. ജോസഫ് നേതൃത്വം നൽകുന്ന കേരള കോൺഗ്രസ്​ വിഭാഗം നേതാക്കൾ എന്നിവർ പാർട്ടി വിടുന്നതായി വാർത്തസമ്മേളനത്തിൽ അറിയിച്ചു.

പി.സി. തോമസി​െൻറ കേരള കോൺഗ്രസിൽ പാർട്ടി പുനഃസംഘടന ഒരു തലത്തിലും നാളിതുവരെ നടന്നിട്ടില്ല. ജോസഫ് വിഭാഗം ജില്ല പ്രസിഡൻറി​െൻറ തെറ്റായ നയങ്ങൾക്കും ഏകാധിപത്യത്തിനെതിരെയും പാർട്ടി സംസ്ഥാന നേതൃത്വത്തെ സമീപിച്ചെങ്കിലും സംസ്ഥാനത്തെ നേതാക്കളുടെ തമ്മിലടി തീർക്കാൻ കഴിയാതെ വെറും കടലാസ് പാർട്ടിയായി ജോസഫ്​ ഗ്രൂപ്​ മാറി. പി.സി. തോമസ് ചെയർമാനായ പാർട്ടിക്ക്​ കേരള കോൺഗ്രസ്​ എന്നപേരുണ്ട്​ എന്നല്ലാതെ മറ്റൊന്നുമില്ല. ജില്ലയിൽ നാളിതുവരെയായി ജോസഫ്​ ഗ്രൂപ്​ ജില്ല പ്രസിഡൻറ്​ ഏകാധിപത്യം നടത്തിവരുകയാണ്​.

കേരള കോൺഗ്രസ്​ പാർട്ടി കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ സ്​ഥാനാർഥിക്ക് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി സംസ്ഥാന നേതൃത്വം കൊടുത്ത പത്തുലക്ഷം രൂപ അദ്ദേഹം സ്വന്തം അക്കൗണ്ടിൽ വാങ്ങി. ഒരു പൈസ പോലും സ്ഥാനാർഥിക്കുവേണ്ടി ചെലവഴിക്കുകയോ പാർട്ടി പ്രവർത്തകരെ ഈ വിവരം അറിയിക്കുകയോ ചെയ്തില്ല. അതുകൂടാതെ തന്നെ സ്ഥാനാർഥിയുടെ പേരിൽ നിരവധി ആളുകളെ സമീപിക്കുകയും വലിയ തോതിൽ പണപ്പിരിവ് നടത്തുകയും ചെയ്തതായും നേതാക്കൾ ആരോപിച്ചു. ഇത്തരം കാര്യങ്ങളുടെ നിജസ്ഥിതി കേരള കോൺഗ്രസ് പാർട്ടി സംസ്ഥാന നേതൃത്വം അന്വേഷിക്കാൻ തയാറാകണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു. എം. ഹരിപ്രസാദ് മേനോൻ, ജെയിംസ് മാലൂർ, ടോമി കുമ്പാട്ട്, സിജി കട്ടക്കയം, ബേബി പന്തല്ലൂർ, സിബി മേക്കുന്നിൽ, മുനീർ മഞ്ചേശ്വരം എന്നിവർ സംബന്ധിച്ചു.


Tags:    
News Summary - P.J. Joseph, P.C. Thomas faction leaders left the party

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.