രണ്ടുവരിപ്പാതയിൽ നിലനിർത്തി മുഖംമിനുക്കുന്ന മൊഗ്രാൽ ദേശീയപാതയിലെ പഴയപാലം
കാസർകോട്: മൊഗ്രാൽ ദേശീയപാത നിർമാണത്തിലെ അശാസ്ത്രീയത ചൂണ്ടിക്കാട്ടിയിട്ടും അധികൃതർ കണ്ണുതുറക്കാത്തതാണ് വാമഞ്ചൂർ വാഹനാപകടം വിരൽചൂണ്ടുന്നതെന്ന് മൊഗ്രാൽ ദേശീയവേദി.
പഴയ പാലങ്ങൾ രണ്ടുവരിയിൽ നിലനിർത്തിയതിനാൽ അമിതവേഗത്തിൽ വരുന്ന വാഹനങ്ങൾ പാലത്തിലെത്തുമ്പോൾ മൂന്നുവരിപ്പാതയിൽനിന്ന് രണ്ടുവരിപ്പാതയിലേക്ക് പൊടുന്നനെ ചുരുങ്ങുന്നത് ഇത്തരം വലിയ അപകടങ്ങൾക്ക് കാരണമാകുമെന്ന് നേരത്തെതന്നെ നാട്ടുകാർ ചൂണ്ടിക്കാട്ടിയതാണ്.
വാമഞ്ചൂർ ചെക്ക്പോസ്റ്റിന് സമീപം പാലത്തിൽ നിയന്ത്രണംവിട്ട കാർ ഡിവൈഡറിൽ ഇടിച്ച് പൂർണമായും തകർന്ന് അച്ഛനും മകനും ഉൾപ്പെടെ മൂന്നുപേരാണ് കഴിഞ്ഞദിവസം മരിച്ചത്. ഇതിന് ഉത്തരവാദി ദേശീയപാത അതോറിറ്റിയാണ്. നാട്ടുകാരുടെ പരാതി കേൾക്കാൻ തയാറാകാത്തതാണ് ഈ വലിയ അപകടത്തിന് കാരണമായത്. മൊഗ്രാൽ പഴയപാലം രണ്ടുവരിപ്പാതയിൽ നിലനിർത്തിയാണ് മിനുക്കുപണികൾ ആരംഭിച്ചിരിക്കുന്നത്. ഇവിടെയും അമിതവേഗത്തിൽ വരുന്ന വാഹനങ്ങൾ അപകടത്തിൽപ്പെടാനുള്ള സാധ്യതകൾ ഏറെയാണ്. ഈ വിവരം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തി മൊഗ്രാൽ ദേശീയവേദി നിവേദനം നൽകിയിരുന്നു. ദേശീയപാത ഈ വർഷംതന്നെ ഉദ്ഘാടനം ചെയ്യണമെന്ന ഉദ്ദേശ്യത്തോടെ അശാസ്ത്രീയമായി നടത്തുന്ന ഇത്തരം പ്രവൃത്തികൾ സമീപഭാവിയിൽ വലിയ അപകടങ്ങൾ വിളിച്ചുവരുത്തുമെന്ന ആശങ്കയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.