ഹോസ്ദുർഗ് റേഞ്ച് ജം ഇയ്യതുൽ മുഅല്ലിമീൻ അഞ്ചാം വാർഷിക ഉദ്ഘാടന സമ്മേളനം ഹംസ ഫൈസി ഉദ്ഘാടനം ചെയ്യുന്നു
ഹോസ്ദുർഗ് റേഞ്ച് ജം ഇയ്യതുൽ മുഅല്ലിമീൻ അഞ്ചാം വാർഷികത്തിന് തുടക്കം
കാഞ്ഞങ്ങാട്: ഹോസ്ദുർഗ് റേഞ്ച് ജംഇയ്യതുൽ മുഅല്ലിമീൻ അഞ്ചാം വാർഷികാഘോഷ പരിപാടികൾക്ക് ആറങ്ങാടിയിൽ തുടക്കം. സംഘാടക സമിതി ചെയർമാൻ എ.കെ. മുഹമ്മദ് പതാക ഉയർത്തി. റേഞ്ച് പ്രസിഡന്റ് റഷീദ് ഫൈസി ആറങ്ങാടി അധ്യക്ഷത വഹിച്ചു. സമസ്ത മുഫത്തിഷ് ഹംസ ഫൈസി സമ്മേളനം ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി സഈദ് അസ്അദി പുഞ്ചാവി ആമുഖ ഭാഷണം നടത്തി.
അബ്ദുൽ ഹകീം അൽ ഖാസിമി പ്രാരംഭ പ്രാർഥനയും കീച്ചേരി അബ്ദുൽ ഗഫൂർ മൗലവി മുഖ്യ പ്രഭാഷണം നടത്തി. കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് പ്രസിഡന്റ് സി. കുഞ്ഞഹമ്മദ് ഹാജി മുഖ്യാതിഥിയായി. വാർഷികാഘോഷത്തിന്റെ ഭാഗമായി അധ്യാപകർക്ക് ലിഖിത കോഴ്സ്, ഐ.ടി.പരിശീലനം, തഹ്സീനുൽ ഖിറാഅ (ഖുർആൻ പാരായണ പഠന കോഴ്സ്), വിദ്യാർഥികൾക്ക് കലിഗ്രഫി പരിശീലനം, വാഹന പ്രചാരണ റാലി, ബഹുജന റാലി, സമാപന പൊതുസമ്മേളനം എന്നിവ സംഘടിപ്പിക്കും.
ഇബ്റാഹീം മുസ്ലിയാർ കൊവ്വൽപള്ളി, എം.കെ. അബ്ദുൽ റഹ്മാൻ, എം.കെ. റഷീദ് ഹാജി, എൽ. അബ്ദുല്ല കുഞ്ഞി ഹാജി, യൂസുഫ് മദനി, സി.എച്ച്. മുസ്തഫ, റഷീദ് തോയമ്മൽ, സി.എച്ച്. അസീസ്, ടി. അബൂബക്കർ ഹാജി., ശിഹാബ് അരയി, ഉമർ മൗലവി തൊട്ടിയിൽ, മൊയ്തു ഹാജി, അബൂ സാലി, എം.കെ. അബ്ദുല്ല ആറങ്ങാടി, അബ്ദുൽ റഹ്മാൻ ഹാജി പട്ടാക്കാൽ, എം.ടി.പി. മുഹമ്മദലി മൗലവി, ഇർഷാദ് അസ്ഹരി, മുസ്ഥഫ ബാഖവി, മുനീർ ഫൈസി, അബ്ദുൽ മജീദ് മൗലവി, അബ്ദുൽ ഹമീദ് മൗലവി, അബ്ദുൽ അസീസ് ലത്തീഫി, അഷ്റഫ് ഫൈസി, അമീൻ അമാനി, ഉസ്മാൻ മൗലവി, അബ്ദുൽ കരീം അശ്റഫി, മശ്ഹൂദ് ബാഖവി, എന്നിവർ സംസാരിച്ചു. റേഞ്ച് സെക്രട്ടറി മുഹമ്മദലി റഹ്മാനി നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.