മലവേട്ടുവ മഹാസഭ ധർണ സമരം 21ന്

കാഞ്ഞങ്ങാട്: മലവേട്ടുവ മഹാസഭയുടെ നേതൃത്വത്തിൽ 21നു രാവിലെ പത്തിന് പരപ്പയിലെ ജില്ല ട്രൈബൽ ഡെവലപ്മെന്‍റ് ഓഫിസിലേക്ക് നടത്തുന്ന മാർച്ചും ധർണയും ആദിവാസി ഗോത്രമഹാസഭ സംസ്ഥാന കോഓഡിനേറ്റർ എം. ഗീതാനന്ദൻ ഉദ്ഘാടനം ചെയ്യുമെന്ന്​ ഗോത്ര മഹാസഭ ഭാരവാഹികൾ അറിയിച്ചു. ആദിവാസികൾക്ക് ഒരേക്കർ ഭൂമി അനുവദിക്കുക, മലവേട്ടുവ വിഭാഗത്തെ പ്രാക്തന ഗോത്രവർഗത്തിൽ ഉൾപ്പെടുത്തുക, ആദിവാസി സംഘടനകളെ ഉൾപ്പെടുത്തി ഭൂമിവിതരണത്തിന് പ്രത്യേക മോണിറ്ററിങ് കമ്മിറ്റി രൂപവത്കരിക്കുക, എസ്.സി/എസ്.ടി സ്പെഷൽ റിക്രൂട്ട്മെന്‍റ് പുനഃസ്ഥാപിക്കുക, എസ്.ടി വിഭാഗത്തിന്‍റെ ഭവനനിർമാണ തുക പത്തുലക്ഷമായി ഉയർത്തുക, വീട് തേക്കാൻ രണ്ടുലക്ഷം രൂപ അനുവദിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് സമരം നടത്തുന്നതെന്ന് ജില്ല പ്രസിഡന്‍റ് എം. ഭാസ്കരൻ, സെക്രട്ടറി പി.കെ. രാഘവൻ, കെ.ജി. അശോകൻ എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.