നീലേശ്വരം: മേയ് 25 മുതൽ 29 വരെ പാലക്കാട് നടക്കുന്ന സംസ്ഥാന യൂത്ത് (ആൺ-പെൺ) ബാസ്കറ്റ്ബാൾ ചാമ്പ്യൻഷിപ്പിനുള്ള കാസർകോട് ജില്ല ടീമിന്റെ വൈകീട്ട് മൂന്നിന് പടന്നക്കാട് നെഹ്റു കോളജ് ബാസ്കറ്റ്ബാൾ ഗ്രൗണ്ടിൽ നടക്കും. 1.1.2006നോ അതിന് ശേഷമോ ജനിച്ചവർ വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റും ആധാർ കാർഡിന്റെ കോപ്പിയുമായി എത്തിച്ചേരണമെന്ന് ജില്ല ബാസ്കറ്റ് ബാൾ അസോസിയേഷൻ അറിയിച്ചു. ബന്ധപ്പെടേണ്ട നമ്പർ: 7907975025. സബ്സ്റ്റേഷൻ പ്രവൃത്തി ഉദ്ഘാടനം മാറ്റി നീലേശ്വരം: മേയ് 16ന് രാവിലെ 10ന് നടത്താൻ നിശ്ചയിച്ച കരിന്തളം- വയനാട് - 400 കെ.വി ഡബിൾ സർക്യൂട്ട് ഹരിത പവർലൈൻ ഉദ്ഘാടനം ചില സാങ്കേതിക കാരണങ്ങളാൽ മാറ്റി വെച്ചതായി സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.