ചെറുവത്തൂർ: ജില്ല ഹോൾ സെയിൽ കോ -ഓപറേറ്റിവ് കൺസ്യൂമേഴ്സ് സ്റ്റോർ സഹകരണ സൂപ്പർ മാർക്കറ്റ് വിഷു -ഈസ്റ്റർ - റമദാൻ വിപണി തുടങ്ങി. തുരുത്തി അമ്പല പരിസരത്ത് ചെറുവത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.വി പ്രമീള ഉദ്ഘാടനം ചെയ്തു. ഹോൾസൈൽ കോ ഓപറേറ്റിവ് സ്റ്റോർ ജില്ല പ്രസിഡന്റ് വി.കെ. രാജൻ അധ്യക്ഷത വഹിച്ചു ആദ്യവില്പന അസിസ്റ്റന്റ് രജിസ്ട്രാർ കെ. രാജഗോപാൽ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം വി.വി സുനിത, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മുനീർ തുരുത്തി, ഡി. എം. കുഞ്ഞിക്കണ്ണൻ, പി.വി. കൃഷ്ണൻ, കെ.വി. സുധാകരൻ, ടി.പി. അഷറഫ് എന്നിവർ സംസാരിച്ചു. രാഘവൻ വെളിച്ചപാടൻ , ശശി അന്തിത്തിരിയൻ, ഒ. നാരായണൻ, പ്രീത ഓർക്കുളം എന്നിവർ ആദ്യ വില്പന കിറ്റ് വാങ്ങി. കെ.പി. നാരായണൻ സ്വാഗതവും വി.ടി. രത്നാകരൻ നന്ദിയും പറഞ്ഞു. പടം..ജില്ല ഹോൾ സെയിൽ കോ-ഓപറേറ്റിവ് കൺസ്യൂമേഴ്സ് സ്റ്റോർ സഹകരണ സൂപ്പർ മാർക്കറ്റ് വിഷു -ഈസ്റ്റർ - റമദാൻ വിപണി ചെറുവത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.വി. പ്രമീള ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.