കണ്ണൂർ സർവകലാശാല കലോത്സവം

ഇശൽമഴയോടെ പെയ്തിറങ്ങി കാസർകോട്​: കത്തുന്ന മീനച്ചൂടിൽ അഞ്ചുദിനരാത്രങ്ങളെ കലയുടെ പെൻകുളിരണിയിച്ച മേളക്ക്​ കൊടിയിറക്കം. ഇശലുകൾ പെയ്തിറങ്ങിയ അഞ്ചാംനാൾ വേദികളെ ഹൃദ്യമാക്കി. ഇശൽമഴയിൽ ഒപ്പനച്ചുവടുകളുമായി മൊഞ്ചത്തിമാർ കാഴ്ചയുടെ നിറസമൃദ്ധിയൊരുക്കി. സമാപനദിവസം വേദി ഒന്നിലാണ്​ ഒപ്പന മത്സരം അരങ്ങേറിയത്​. ഇതേസമയം മൂന്നും നാലും വേദികളിൽ നാടൻപാട്ടും മാപ്പിളപ്പാട്ടും. മേളയുടെ അഞ്ചു​ ദിനങ്ങളും ഉറങ്ങാത്ത രാത്രികളായിരുന്നു കാസർകോടിന്​. മിക്ക മത്സരങ്ങളും പുലരുവോളം നീണ്ടു. നാടകമത്സരങ്ങൾ ഞായറാഴ്ച പുലർച്ച വരെ നീണ്ടു. ഞായർ അവധിക്കു പുറമെ, ബസ്​ പണിമുടക്ക്​ പിൻവലിക്കുകയും ചെയ്തതോടെ സമാപനദിവസം മേള നഗരിയിലേക്ക്​ ഒഴുകിയെത്തിയത്​ ആയിരങ്ങൾ. കാസർകോട്​ ഗവ. കോളജിൽ ആദ്യമായെത്തിയ നാട്​ ഏറ്റെടുത്തതിന്‍റെ സംതൃപ്​തിയിലാണ്​ സംഘാടകർ. കോവിഡ്​ കാലം തീർത്ത അടച്ചുപൂട്ടലുകൾക്കുശേഷമെത്തിയ ആദ്യമേ​ളയെ നാട്​ നെഞ്ചേറ്റി. അതിന്‍റെ തെളിവായിരുന്നു സ്​റ്റേജിതര മത്സരങ്ങൾ തുടങ്ങിയ ബുധനാഴ്ച മുതൽ കാഴ്ചക്കാരുടെ ഒഴുക്ക്​. സമാപനദിവസം രാത്രി ഏറെവൈകിയും മത്സരങ്ങൾ തുടർന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.