മഞ്ചേശ്വരം: നിരവധി കേസുകളിൽ പ്രതികളായ മൂന്നുപേരെ കാപ്പ ചുമത്തി റിമാൻഡ് ചെയ്തു. മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ കടമ്പാർ മോർത്തന ഹൗസിൽ മുഹമ്മദ് അസ്‌കർ (25), മിയപദവ് കണിയൂർ ആയിഷ മൻസിലിൽ ഇബ്രാഹീം അർഷാദ് (26), ഉപ്പള മുസ്തഫ മൻസിലിൽ റൗഫ് എന്ന മീശ റൗഫ് (41) എന്നിവരെയാണ് റിമാൻഡ് ചെയ്തത്. ഇതിൽ അസ്‌കർ പിടിച്ചുപറി, സംഘടിത കവർച്ച, വധശ്രമം, മയക്കുമരുന്ന് കടത്ത്, വെടിവെപ്പ് തുടങ്ങിയ വകുപ്പുകളിലായി പത്തിലധികം കേസുകളിൽ പ്രതിയാണ്. ഇബ്രാഹീം അർഷാദ് കുമ്പള, മഞ്ചേശ്വരം സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത വധശ്രമം, വെടിവെപ്പ് വകുപ്പുകളിൽപെട്ട ഏഴു കേസുകളിൽ പ്രതിയാണ്. കാസർകോട്, മഞ്ചേശ്വരം, കുമ്പള, വിദ്യാനഗർ പൊലീസ് സ്റ്റേഷനുകളിൽ നിരവധി മോഷണ കേസുകളിൽ പ്രതിയാണ് റൗഫ് എന്ന മീശ റൗഫ്. കാസർകോട് പൊലീസ് സ്റ്റേഷൻ പരിധിയിൽ വധശ്രമക്കേസിലും ചാരായ കടത്തുകേസിലും പ്രതിയായ കുഡ്ലു ആലങ്കോട് സ്വദേശി ദീപക്കിനെതിരെ കാപ്പ ചുമത്തിയിട്ടുണ്ട്. Ibrahim Arshad rauf askar
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.