കാസർകോട്: പുരോഗമന ചിന്തകളുടെ പേരുപറഞ്ഞ് തീയ സമുദായത്തിന്റെ ആചാരങ്ങൾ അലങ്കോലമാക്കരുതെന്ന് തീയ മഹാസഭ സംസ്ഥാന പ്രസിഡന്റ് ഗണേഷ് അരമങ്ങാനം വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. മലബാറിൽ മതസൗഹർദവും സാമുദായിക സഹവർത്തിത്വവും കാത്തുസൂക്ഷിക്കുന്നതിൽ തീയ ആരാധനകേന്ദ്രങ്ങൾക്ക് വലിയ പങ്കുണ്ട്. എന്നാൽ, കഴിഞ്ഞ കുറേ നാളുകളായി ഈ ആരാധനകേന്ദ്രങ്ങളെ പൊതുസമൂഹത്തിനു മുന്നിൽ കരിവാരിത്തേക്കാൻ ശ്രമം നടക്കുകയാണ്. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് കുണിയൻ പറമ്പത്ത് അറയിലെ മറത്തുകളി പണിക്കരുമായി ബന്ധപ്പെട്ട വിവാദം. ആചാരാനുഷ്ഠാന പ്രകാരം മാത്രമേ ചടങ്ങുകൾ നടത്താൻ സാധിക്കുകയുള്ളൂ എന്ന നിലപാട് മാത്രമാണ് ക്ഷേത്ര കമ്മിറ്റി എടുത്തിട്ടുള്ളത്. ഈ വിഷയത്തിൽ രാഷ്ട്രീയ പാർട്ടികൾ അനാവശ്യമായി ഇടപെട്ട് വിവാദമുണ്ടാക്കുകയാണ് ചെയ്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സംസ്ഥാന മീഡിയ കമ്മിറ്റി ചെയർമാൻ എൻ. ചന്ദ്രൻ പുതുക്കൈ, ജില്ല സെക്രട്ടറി ദാമോദരൻ കൊമ്പത്ത്, ടി.വി. രാഘവൻ തിമിരി, രമേശൻ കാഞ്ഞങ്ങാട് എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.