ജസീലക്ക് കരുതലായി ജനമൈത്രി പൊലീസ്

നീലേശ്വരം: ചിറപുറം ആലിങ്കീൽ റോഡരികിൽ അവശയായി കണ്ട യുവതിക്ക് കരുതലായി നീലേശ്വരം ജനമൈത്രി പൊലീസ്. ഞായറാഴ്ച രാത്രിയാണ് ആലിങ്കീലിൽ ജസീലയെ (26) നീലേശ്വരം ജനമൈത്രി ബീറ്റ് ഓഫിസർ ശൈലജയും എസ്.ഐ കെ.രാമചന്ദ്രൻ, സിവിൽ പൊലീസ് ഓഫിസർമാരായ കെ.എം. സുനിൽകുമാർ, ജയേഷ് എന്നിവരും കണ്ടത്​. കോവിഡ് ടെസ്റ്റ് നടത്തിയതിനുശേഷം പടന്നക്കാട് സ്നേഹിതയിൽ പാർപ്പിച്ചു. ബന്ധുക്കൾ ആരും ഇല്ലെന്നാണ് പൊലീസിനോട് ഇവർ പറഞ്ഞത്​. ബന്ധുക്കളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. പടം: nlr jaseela ജനമൈത്രി ബീറ്റ് ഓഫിസർ കെ. ശൈലജ ജസീലക്കൊപ്പം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.